Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന വിക്കറ്റ് വരെ ആവേശം; ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി

അബുദാബി: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം. അവസാന വിക്കറ്റ് വരെ ആവേശം നിറഞ്ഞ ഒരു മത്സരത്തില്‍ 4 റണ്‍സിനാണ് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനോട് അടിയറവ് പറഞ്ഞത്. പാക്കിസ്ഥാന്‍ ഹോം ഗ്രൗണ്ടായി മാറിയ അബുദാബിയില്‍ കേവലം 176 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ എല്ലാ വിക്കറ്റുകളും 171 റണ്‍സില്‍ അവസാനിച്ചു.

ജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ പൊടുന്നനെ പാക്കിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു. ഒരവസരത്തില്‍ ഏഴു വിക്കറ്റുകള്‍ കൈയ്യിലിരിക്കെ പാക്കിസ്ഥാന് ജയിക്കാന്‍ 46 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍, ജയപ്രതീക്ഷ കൈവിടാതെ ആഞ്ഞടിച്ച കീവീസ് 41 റണ്‍സിനിടെ ശേഷിക്കുന്ന ഏഴുവിക്കറ്റുകളും വീഴ്ത്തി ജയം ആഘോഷിച്ചു.

nz

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ് ബൗളര്‍ അജാസ് പട്ടേല്‍ ആണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവിഹിച്ചത്. ഇഷ് സേഥി, നെയ്ല്‍ വാഗ്‌നര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. പാക്കിസ്ഥാനുവേണ്ടി 65 റണ്‍സെടുത്ത അസര്‍ അലിയാണ് അവസാനം വരെ പൊരുതിയത്. എന്നാല്‍, നല്ലൊരു കൂട്ടാളിയെ കിട്ടാത്തതിനാല്‍ ശ്രമം പാഴായി. ആസാദ് ഷഫീഖ് 45 റണ്‍സെടുത്തു.

നേരത്തെ ന്യൂസിലന്റിനുവേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ഹെന്റി നിക്കോളാസ്(55), ബിജെ വാറ്റ്‌ലിങ്(59) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കീവീസിനെ അഞ്ചു വിക്കറ്റുവീതം വീഴ്ത്തിയ ഹസന്‍ അലിയും യാസിര്‍ ഷായുമാണ് തളച്ചത്. സ്‌കോര്‍, പാക്കിസ്ഥാന്‍ 227, 171. ന്യൂസിലന്‍ഡ് 153, 249.

Story first published: Monday, November 19, 2018, 17:21 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+