Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

114 ഓളൗട്ട്, 21 റണ്‍സ് തോല്‍വി.. ദുരന്തമായി പാകിസ്താന്‍.. ശ്രീലങ്കയ്ക്ക് അടിച്ച ലോട്ടറിയാണ് ലോട്ടറി!

അബുദാബി: മിസ്ബ ഉള്‍ഹഖ്, യൂനിസ് ഖാന്‍ - രണ്ട് ഇതിഹാസങ്ങള്‍ ഒരേദിവസം വിരമിച്ചാല്‍ പാകിസ്താന്‍ പോലെ ഒരു ടീമിന് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്. തുടക്കം മുതല്‍ മികച്ച രീതിയില്‍ കളിച്ച പാകിസ്താന്‍ പടിക്കലെത്തി കലമുടച്ചു. 136 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി പാക് ടീം ഓളൗട്ടായത് 114 റണ്‍സിന്. 21 റണ്‍സിന്റെ തോല്‍വി.

HERATH

ആദ്യ ഇന്നിംഗ്‌സില്‍ 422 റണ്‍സടിച്ച് ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ശേഷമാണ് പാകിസ്താന്‍ കളി വിട്ടത്. ഒന്നാമിന്നിംഗ്‌സില്‍ 419 റണ്‍സെടുത്ത ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 138 റണ്‍സിന് പാകിസ്താന്‍ ചുരുട്ടിക്കൂട്ടി. ജയിക്കാന്‍ 136 എന്ന തീരെ ചെറിയ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയ പാകിസ്താന് പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ അമ്പേ പിഴച്ചു. 47.4 ഓവറില്‍ 114ന് ഓളൗട്ട്. ഒരാള്‍ പോലും 50 കടന്നില്ല. എട്ട് പേര്‍ രണ്ടക്കം കണ്ടില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് എന്ന ബഹുമതി സ്വന്തമാക്കിയ വെറ്ററന്‍ ഇടംകൈ സ്പിന്നര്‍ റംഗണ ഹെറാത്താണ് ശ്രീലങ്കയുടെ വിജയശില്‍പി. ആദ്യ ഇന്നിംഗ്‌സില്‍ 5 വിക്കറ്റ് വീഴ്ത്തിയ ഹെറാത്ത് രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി. 20 ടെസ്റ്റ് പാകിസ്താനെതിരെ കളിച്ച ഹെറാത്ത് അവര്‍ക്കെതിരെ മാത്രം 100 വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. മുരളി, വോണ്‍, കുംബ്ലെ, ഭാജി എന്നിവര്‍ക്ക് ശേഷം 400 വിക്കറ്റെടുക്കുന്ന അഞ്ചാമത്തെ സ്പിന്നറാണ് ഹെറാത്ത്. ആദ്യത്തെ ഇടംകൈയ്യന്‍ സ്പിന്നറും.

Story first published: Tuesday, October 3, 2017, 12:26 [IST]
Other articles published on Oct 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+