Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഹാരിസിന് സ്റ്റാമിനയില്ല, തളര്‍ന്നു... മാധ്യമപ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി പാക് കോച്ച്

ലണ്ടന്‍: ലോകകപ്പില്‍ തങ്ങളെ കടന്നാക്രമിച്ചവര്‍ക്കു തകര്‍പ്പന്‍ ജയത്തോടെ മറുപടി നല്‍കിയതിന്റെ ആഹ്ലാദത്തിലാണ് പാകിസ്താന്‍ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ നിര്‍ണായക മല്‍സരത്തില്‍ 49 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം. ഈ ജയത്തോടെ പാക് ടീം സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ചിട്ടും തങ്ങള്‍ക്കെതിരേ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തകന് ചുട്ട മറുപടിയാണ് പാക് കോച്ച് മിക്കി ആര്‍തര്‍ നല്‍കിയത്.

arthur

കളിയില്‍ പാക് ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന ഹാരിസ് സൊഹൈലിനെയാണ് മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിമര്‍ശിച്ചത്. ഹാരിസിന്റെ ഇന്നിങ്‌സ് മികച്ചതായിരുന്നു. പക്ഷെ സ്റ്റാമിന ഒരു പ്രശ്‌നം തന്നെയായിരുന്നു. 30ാം ഓവറിലാണ് അദ്ദേഹം ക്രീസിലെത്തിയത്. 60-70 മിനിറ്റുകള്‍ ക്രീസില്‍ ചെലവഴിച്ചിട്ടും അവസാന ഓവറില്‍ സെഞ്ച്വറി തികയ്ക്കാന്‍ ഹാരിസിനായില്ല. മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കവെയായിരുന്നു ഇതെന്നും മാധ്യമപ്രവര്‍ത്തകന്‍ കോച്ച് ആര്‍തറിനോടു വിശദീകരിച്ചു. അവസാന മൂന്നോവറില്‍ 20 റണ്‍സാണ് പാക് ടീമിന് നേടാനായത്. എന്താണ് പ്രശ്‌നം? ഹാരിസ് ക്ഷീണിതനായാണ് അവസാന ഓവറുകളില്‍ കാണപ്പെട്ടതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകന്റെ വിമര്‍ശനങ്ങള്‍ക്കു ചുട്ട മറുപടി തന്നെയാണ് ആര്‍തര്‍ നല്‍കിയത്. മല്‍സരത്തില്‍ 59 പന്തില്‍ 89 റണ്‍സ് സൊഹൈല്‍ നേടിയിരുന്നു. എന്തു കൊണ്ടാണ് പാക് ടീമിലെ കളിക്കാരെക്കുറിച്ച് നിങ്ങള്‍ നെഗറ്റീവായി മാത്രം പറയുന്നത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നുഹാരിസിന്റേത്്. ദയവു ചെയ്ത് ഒരു മാറ്റത്തിനു വേണ്ടി കുറച്ചു പോസിറ്റീവായി എഴുതൂവെന്നും ആര്‍തര്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

Story first published: Monday, June 24, 2019, 15:28 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+