For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടം, പാകിസ്താന്‍ വമ്പന്‍ ജയത്തിലേക്ക്

കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ വിജയത്തിലേക്ക്. പാകിസ്താന്‍ മുന്നോട്ടുവെച്ച 476 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക നാലാം ദിനം കളി പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 264 റണ്‍സുകൂടി വേണം. സെഞ്ച്വറിയോടെ ഓഷാഡോ ഫെര്‍ണാണ്ടോ (102) ക്രീസിലുണ്ട്. വാലറ്റത്തെ കൂട്ടുപിടിച്ച് ഒരു ദിവസം ബാക്കി നില്‍ക്കെ ഇത്രയും സ്‌കോര്‍ മറികടക്കുകയെന്നത് ശ്രീലങ്കയ്ക്ക് കടുത്തവെല്ലുവിളിയാണ്.

നേരത്തെ രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ പാകിസ്താന്‍ ഡിക്ലയര്‍ ചെയ്തു. ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും സെഞ്ച്വറി നേടിയതാണ് പാകിസ്താന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഷാന്‍ മസൂദ് (135), ആബിദ് അലി(174), അസര്‍ അലി (118), ബാബര്‍ അസാം (100*) എന്നിവരാണ് ആതിഥേയര്‍ക്കുവേണ്ടി സെഞ്ച്വറി നേടിയത്. മുഹമ്മദ് റിസ്വാന്‍ പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി ലഹിരു കുമാര രണ്ടും ലസിത് എംബുല്‍ഡാനിയ ഒരു വിക്കറ്റും വീഴ്ത്തി.

pakvssrilanka

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കന്‍ നിരയില്‍ ഓഷഡോ ഫെര്‍ണാണ്ടോയ്ക്ക് മാത്രമാണ് അല്‍പ്പം പിടിച്ചുനില്‍ക്കാനായത്. ദിമുത് കരുണരത്‌ന (16), കുശാല്‍ മെന്‍ഡിസ് (0), ഏഞ്ചലോ മാത്യൂസ് (19), ദിനേഷ് ചണ്ഡിമാല്‍ (2), ധനഞ്ജയ് ഡി സില്‍വ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. പാകിസ്താനുവേണ്ടി നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് സൊഹൈല്‍, യാസിര്‍ ഷാ, മുഹമ്മദ് അബ്ബാസ്, ഷഹിന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായപ്പോള്‍ ശ്രീലങ്ക 271 റണ്‍സ് നേടി.

Story first published: Monday, December 23, 2019, 8:51 [IST]
Other articles published on Dec 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+