Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാവിട്ട വാക്ക് തിരിച്ചടച്ചു; പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് മാപ്പു പറഞ്ഞ് തടിയൂരി

ഡര്‍ബന്‍: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ് മാപ്പു പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയെയാണ് സര്‍ഫ്രാസ് അധിക്ഷേപിച്ചത്. സര്‍ഫ്രാസിന്റെ വാക്കുകള്‍ സ്റ്റമ്പ് മൈക്കില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു.
ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്; സിന്ധുവും സൈനയും ശ്രീകാന്തും മുന്നോട്ട്, പ്രണീത് പുറത്ത്
കളിക്കിടെയുണ്ടായ നിരാശയാണ് തന്റെ വാക്കുകള്‍ക്കിടയാക്കിയതെന്ന് സര്‍ഫ്രാസ് പ്രതികരിച്ചു. ആരെയെങ്കിലും അത് വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയോ അവരുടെ വിഭാഗത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പു പറയുന്നതായും സര്‍ഫ്രാസ് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Sarfraz

ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം. തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെ ജയത്തിലേക്ക് നയിക്കവെ ആന്‍ഡിലിനെ, സര്‍ഫ്രാസ് പ്രകോപിപ്പിക്കുകയായിരുന്നു. കറുത്തവനേ, താങ്കളുടെ അമ്മ ഇന്ന് എവിടെയാണ് ഇരിക്കുന്നത്. എന്തു പ്രാര്‍ഥനയാണ് ഇന്നത്തേക്കായി അവര്‍ നടത്തുന്നതെന്നും സര്‍ഫ്രാസ് പറയുന്നുണ്ട്.

കളിക്കളത്തില്‍ വംശീയ അധിക്ഷേപം നടത്തുന്നത് ഗുരുതര കുറ്റമായാണ് ഐസിസി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ഫ്രാസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സാധ്യതയേറെയാണ്. 2012ല്‍ രൂപകൊടുത്ത പുതിയ നിയമപ്രകാരം ഒരുതരത്തിലുള്ള വംശീസ അധിക്ഷേപവും ഐസിസി വെച്ചുപൊറുപ്പിക്കില്ല. സ്റ്റ്മ്പ് മൈക്കില്‍ സര്‍ഫ്രാസിന്റെ അധിക്ഷേപം വ്യക്തമായതിനാല്‍ താരത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, January 24, 2019, 12:04 [IST]
Other articles published on Jan 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+