വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ICC Odi player award: വീണ്ടും പാക് ആധിപത്യം, മികച്ച ഏകദിന താരമായി ബാബര്‍ ആസം

ടി20 താരാമായി തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് റിസ്വാനായികുന്നു

ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിന്. ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക് ആധിപത്യം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മികച്ച ടി20 ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് പാക് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ മുഹമ്മദ് റിസ്വാന്‍ കരസ്ഥമാക്കിയിരുന്നു.

Babar Azam and Mohammad Rizwan Named Clinch Men's ICC Awards | Oneindia Malayalam
1

പാകിസ്താനു വേണ്ടി 2021ല്‍ രണ്ടു പരമ്പരകളിലായി ആറു ഏകദിന മല്‍സരങ്ങളാണ് ബാബര്‍ ആസം കളിച്ചത്. ഇവയില്‍ നിന്നും 67.50 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളടക്കം 405 റണ്‍സ് ബാബര്‍ ആസം നേടിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പാകിസ്താനെ 2-1നു ജേതാക്കളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 228 റണ്‍സോടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായും ബാബര്‍ മാറിയിരുന്നു. മാത്രമല്ല പാകിസ്താന്‍ ജയിച്ച രണ്ടു മല്‍സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു.

2

സൗത്താഫ്രിക്കയ്ക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 274 റണ്‍സ് ചേസ് ചെയ്യുന്നപ്പോള്‍ പാകിസ്താന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത് ബാബര്‍ ആസമായിരുന്നു. ഈ കളിയില്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം പാക് ടീമിന്റെ ഹീറോയായി മാറിയത്. അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 320 എന്ന വലിയ ടോട്ടലിലെത്തിക്കുന്നതിലും ബാബര്‍ നിര്‍ണായക പങ്കുവഹിച്ചു. കളിയില്‍ 82 ബോളില്‍ 94 റണ്‍സാണ് പാക് നായകന്‍ സ്‌കോര്‍ ചെയ്തത്.

3

ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ പാകിസ്താന്‍ തൂത്തുവാരപ്പെട്ടപ്പോള്‍ ടീമിനു വേണ്ടി പൊരുതിനോക്കിയത് ബാബര്‍ ആസം മാത്രമായിരുന്നു. 177 റണ്‍സ് അദ്ദേഹം നേടി. പക്ഷെ ടീമിലെ മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. പാക് നിരയില്‍ മറ്റുള്ള ആര്‍ക്കും 100നു മുകളില്‍ റണ്‍സ് പോലും മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നേടാന്‍ സാധിച്ചില്ല.
ഇംഗ്ലണ്ടുമായുള്ള അവസാന ഏകദിനത്തിലെ ഇന്നിങ്‌സാണ് ബാബറിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ബര്‍മിങ്ഹാമില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 331 റണ്‍സായിരുന്നു നേടിയത്. ഇതില്‍ പകുതി റണ്‍സും ബാബറിന്റെ ബാറ്റില്‍ നിന്നായിരുന്നു.

4

72 ബോളുകളില്‍ ഫിഫ്റ്റിയടിച്ച അദ്ദേഹം അടുത്ത ഫിഫ്റ്റി തികച്ചത് വെറും 32 ബോളിലായിരുന്നു. അവസാന ഓവറിലായിരുന്നു ബാബര്‍ പുറത്തായത്. അപ്പോഴേക്കും 158 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഏകദിനത്തില്‍ ബാബറിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. പക്ഷെ ഇംഗ്ലണ്ട് രണ്ടോവറുകള്‍ ബാക്കി നില്‍ക്കം 332 റണ്‍സെന്ന വലിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

5

ഐസിസിയുടെ പുരസ്‌കാര വിജയത്തില്‍ ആരാധകരോടാണ് ബാബര്‍ ആസം ആദ്യം നന്ദി അറിയിച്ചത്. പിന്തുണയ്ക്കുകയും എനിക്കു വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്ത ആരാധകരോടു ആദ്യം നന്ദി അറിയിക്കുകയാണ്. അതിനു ശേഷം പിസിബി, ഐസിസി എന്നിവരോടും നന്ദി പറയുന്നു. പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത പാകിസ്താന്‍ ടീമിനോടു പ്രത്യേകമായി നന്ദി പറയുന്നു. ടീമില്ലാതെ ഇതു അസാധ്യമായിരുന്നു. ഇത്രയും മികച്ചൊരു ടീമുള്ളതില്‍ വളരെയധികം അഭിമാനം തോന്നുന്നു. എന്റെ വിജയത്തിനായി ഒരുപാട് പ്രാര്‍ഥിച്ച മാതാപിതാക്കളോടും നന്ദി പറയുന്നു.

6

ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ നേടിയ 158 റണ്‍സാണ് എന്റെ ഏറ്റവും മികച്ച ഇന്നിങ്‌സെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ഉയര്‍ന്ന സ്‌കോറും കൂടിയായിരുന്നു ഇത്. മാത്രമല്ല എന്റെ കരിയറിലെയും ഏറ്റവും മികച്ച ഇന്നിങ്‌സും ഇതു തന്നെയാണ്. ഞാന്‍ അല്‍പ്പം പതറിയിരുന്ന സമയമായിരുന്നു അത്. മികച്ചൊരു ഇന്നിങ്‌സ് എനിക്കു ആവശ്യവുമായിരുന്നു, അത് ലഭിക്കുകയും ചെയ്തു. ഈ ഇന്നിങ്‌സ് എനിക്കു വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും ബാബര്‍ വിശദമാക്കി.

Story first published: Monday, January 24, 2022, 13:03 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X