വെടിക്കെട്ട് ഫിഫ്റ്റി, എലൈറ്റ് ക്ലബ്ബില്‍ ബാബര്‍ അസം, കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം

ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ ആറാം ടി20യില്‍ പാകിസ്താനായി ഫിഫ്റ്റി നേടിയിരിക്കുകയാണ് നായകന്‍ ബാബര്‍ അസം. സഹതാരങ്ങളെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ 59 പന്തില്‍ 7 ഫോറും 3 സിക്‌സുമാണ് ബാബര്‍ അസം നേടിയത്. 147.45 സ്‌ട്രൈക്കറേറ്റില്‍ ഗംഭീര പ്രകടനം നടത്തിയ ബാബര്‍ വമ്പനൊരു റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

ടി20യില്‍ ബാബര്‍ 50ലധികം റണ്‍സ് നേടുന്നത് ഇത് 29ാം തവണയാണ്. ഇംഗ്ലണ്ടിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ 3000 ടി20 റണ്‍സ് ക്ലബ്ബിലേക്ക് ബാബര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ രോഹിത് ശര്‍മ, വിരാട് കോലി, ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍, അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്കാണ് ബാബര്‍ പേര് ചേര്‍ത്തിരിക്കുന്നത്.

Also Read : ബുംറ മാത്രമല്ല, പ്രമുഖ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യയെ ചതിച്ചവര്‍ വേറെയും!, നാല് പേരിതാAlso Read : ബുംറ മാത്രമല്ല, പ്രമുഖ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യയെ ചതിച്ചവര്‍ വേറെയും!, നാല് പേരിതാ

3000 റണ്‍സ് ക്ലബ്ബില്‍

3000 റണ്‍സ് ക്ലബ്ബില്‍

കൂടാതെ 81 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ അസം 3000 ടി20 റണ്‍സ് പിന്നിട്ടത്. കോലിയും ബാബറും മാത്രമാണ് 100 ഇന്നിങ്‌സില്‍ താഴെ ഈ നേട്ടത്തിലേക്കെത്തിയത്. വനിതാ ക്രിക്കറ്റില്‍ സൂസിു ബേറ്റ്, മെഗ് ലാന്നിങ്, സ്റ്റഫാനി ടെയ്‌ലര്‍ എന്നിവരും 3000 ടി20 റണ്‍സ് ക്ലബ്ബിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3000 ടി20 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന എട്ടാമത്തെ താരമാണ് ബാബര്‍ അസം.

ഏഷ്യാ കപ്പില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച ബാബര്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. സെഞ്ച്വറിയടക്കം നേടാന്‍ ബാബറിനായി. ആറാം ടി20യില്‍ എട്ട് വിക്കറ്റിന് പാകിസ്താനെ ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു.

Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട്

ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട്

ഫില്‍ സാള്‍ട്ടിന്റെ ബാറ്റിങ് വെടിക്കെട്ടാണ് പാകിസ്താനെ തകര്‍ത്തത്. 41 പന്തില്‍ 13 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 88 റണ്‍സുമായി സാള്‍ട്ട് പുറത്താവാതെ നിന്നു. 214. 63 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. അലക്‌സ് ഹെയ്ല്‍സ് (27), ഡേവിഡ് മലാന്‍ (26), ബെന്‍ ഡക്കറ്റ് (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പാകിസ്താന്റെ ഷദാബ് ഖാന്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ബാക്കിയെല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങി.

മുഹമ്മദ് നവാസ് നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയപ്പോള്‍ ഷഹനവാസ് ധഹാനി 2 ഓവറില്‍ 33 റണ്‍സും മുഹമ്മദ് വാസി 2.3 ഓവറില്‍ 29 റണ്‍സും അമീര്‍ ജമാല്‍ 2 ഓവറില്‍ 30 റണ്‍സും വഴങ്ങി. തട്ടകത്തില്‍ പാക് ബൗളര്‍മാരെ നാണംകെടുത്തുന്ന ബാറ്റിങ്ങാണ് സാള്‍ട്ട് കാഴ്ചവെച്ചത്. സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള തീരുമാനമാണ് തിരിച്ചടിയായി മാറിയത്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

പരമ്പരയില്‍ ഒപ്പത്തിനൊപ്പം

പരമ്പരയില്‍ ഒപ്പത്തിനൊപ്പം

മുഹമ്മദ് റിസ്വാനില്ലാതെ ഇറങ്ങിയ പാക് ബാറ്റിങ് നിര നിലവാരം കാട്ടിയില്ല. മുഹമ്മദ് ഹാരിസ് (7), ഷാന്‍ മസൂദ് (0), ഹൈദര്‍ അലി (18), ആസിഫ് അലി (9), മുഹമ്മദ് നവാസ് (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇഫ്തിഖര്‍ അഹമ്മദ് (31) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടനായി സാം കറെന്‍, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റീസി ടോപ്ലി, റിച്ചാര്‍ഡ് ഗ്ലെസന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഏഴ് മത്സര ടി20 പരമ്പരയില്‍ നിലവില്‍ രണ്ട് ടീമുകളും 3-3 എന്ന നിലയിലാണ്. അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. ടി20 ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിനും പാകിസ്താനും നിര്‍ണ്ണായകമായ പരമ്പരയാണിത്. ആരാവും പരമ്പര നേടുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 1, 2022, 10:32 [IST]
Other articles published on Oct 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X