നസീം ഷായ്ക്ക് ഹാട്രിക്ക്, പാകിസ്താനെതിരേ ബംഗ്ലാദേശ് ഇന്നിങ്‌സ് തോല്‍വിയിലേക്ക്
റാവല്‍പിണ്ടി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്നിങ്‌സ് തോല്‍വിയിലേക്ക്. പാകിസ്താന്‍ മുന്നോട്ടുവെച്ച 212 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന തകര്‍ന്ന അവസ്ഥയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് 86 റണ്‍സ്‌കൂടി വേണം. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖിനൊപ്പം (37) ലിന്റണ്‍ ദാസാണ് (0) ക്രീസില്‍.
ലീഡ് വഴങ്ങിയ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനുവേണ്ടി തമിം ഇക്ബാല്‍ (34), നജിമുല്‍ ഹൊസൈന്‍ ഷാന്റോ (38) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ സെയ്ഫ് ഹസന്‍ (16), തയ്ജുല്‍ ഇസ്ലാം (0), മഹമ്മൂദുല്ല (0), മുഹമ്മദ് മിഥുന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തിയ നസീം ഷായാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഷാന്റോ, തയ്ജുല്‍ ഇസ്ലാം, മഹമ്മൂദുല്ല എന്നിവരെ പുറത്താക്കിയാണ് നസീം ഷാ ഹാട്രിക്ക് നേടിയത്. 16വയസ് മാത്രമാണ് നസീം ഷായുടെ പ്രായം. ഇതോടെ ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും നസീം സ്വന്തംപേരിലാക്കി.

യാസിര്‍ ഷാ രണ്ട് വിക്കറ്റും പിഴുതു. നേരത്തെ ബാബര്‍ അസാമിന്റെയും (143) ഷാന്‍ മസൂദിന്റെയും (100) സെഞ്ച്വറി പ്രകടനമാണ് പാകിസ്താനെ 445 എന്ന മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആസാദ് ഷെഫീഖ് (65), ഹാരിസ് സൊഹൈല്‍ (75) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ബംഗ്ലാദേശിനുവേണ്ടി അബു ജെയീദും റൂബല്‍ ഹൊസൈനും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ തയ്ജുല്‍ ഇസ്ലാം രണ്ടും എബദാത് ഹൊസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 233 റണ്‍സില്‍ അവസാനിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications