വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തന്റെ പ്രതിഭകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഭരിക്കാന്‍ സച്ചിന്‍ അര്‍ഹനായിരുന്നു;മുന്‍ പാക് ബൗളര്‍ ആക്വിബ്

കറാച്ചി: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 16ാം വയസില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ സൃഷ്ടിച്ചാണ് സച്ചിന്‍ കരിയര്‍ കെട്ടിപ്പടുത്തത്. ഇതിഹാസ ബൗളര്‍മാരെല്ലാം സച്ചിന്റെ ബാറ്റിങ്ങിന് മുന്നില്‍ തലകുനിക്കേണ്ടി വന്നത് നിരവധി തവണയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിനത്തിലും ടെസ്റ്റിലും സച്ചിന്‍ കുറിച്ച റെക്കോഡുകള്‍ തിരുത്തപ്പെടാന്‍ വളരെ പ്രയാസം തന്നെയാണ്. ഇപ്പോഴിതാ സച്ചിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ബൗളര്‍ ആക്വിബ് ജാവേദ്.

തന്റെ പ്രതിഭകൊണ്ട് ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ സച്ചിന് അര്‍ഹതയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'തന്റെ പ്രതിഭകൊണ്ട് 100 ശതമാനം ഇംപാക്ട് ഉണ്ടാക്കാന്‍ സച്ചിന് സാധിച്ചു. പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണ് വളരെ വര്‍ഷക്കാലം തന്റെ ഇതിഹാസ സ്ഥാനം നിലനിര്‍ത്താന്‍ സച്ചിനായി'-ആക്വിബ് പറഞ്ഞു. പാകിസ്താന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രധാന ബൗളര്‍മാരിലൊരാളായിരുന്നു ആക്വിബ്. 1991ല്‍ ഷാര്‍ജയില്‍ നടന്ന ഏകദിന മത്സരത്തില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തി മീഡിയം പേസറായ ആക്വിബ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മത്സരത്തില്‍ ഹാട്രിക് നേടാനും ആക്വിബിന് സാധിച്ചു.

sachinandaaqibjaved

രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ പുറത്താക്കിയാണ് ആക്വിബ് ഹാട്രിക് നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്ന് പേരെയും ആക്വിബ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ആക്വിബിന്റെ ഈ പ്രകടനത്തിന്റെ കരുത്തില്‍ ട്രിയാങ്കുലര്‍ വില്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയെ 72 റണ്‍സിന് പരാജയപ്പെടുത്താനും പാകിസ്താനായി. അന്നത്തെ കാലത്തെയും ഇന്നത്തെ കാലത്തെയും ബൗളിങ്ങിനെക്കുറിച്ചും ആക്വിബ് പറഞ്ഞു.

'അന്നത്തെ കാലത്ത് ബൗളര്‍മാര്‍ക്ക് ഇന്നത്തെ അത്ര സാങ്കേതിക പിന്തുണയില്ലായിരുന്നു. അംപയര്‍മാര്‍ക്ക് പരമാധികാരമായിരുന്നു. അംപയര്‍ പറയുന്നതായിരുന്നു അവസാന വാക്ക്'-ആക്വിബ് പറഞ്ഞു. ഇന്നത്തെ കാലത്ത് ഡിആര്‍സ് വന്നതോടെ അംപയര്‍മാരുടെ തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. ഇത് പലപ്പോഴും തെറ്റായ പുറത്താകലുകളെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. സച്ചിന്റെയൊക്കെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പല തവണ തെറ്റായ അംപയറുടെ തീരുമാനത്തെത്തുടര്‍ന്ന് കളം വിടേണ്ടി വന്നിട്ടുണ്ട്.

ആക്വിബിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ പലതും ഇന്ത്യക്കെതിരെയായിരുന്നു. 39 ഏകദിനത്തില്‍ നിന്ന് 54 വിക്കറ്റുകളാണ് ഇന്ത്യക്കെതിരേ ആക്വിബ് നേടിയിട്ടുണ്ട്. ആറ് തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതില്‍ നാല് തവണയും ഇന്ത്യക്കെതിരെയായിരുന്നു. പാകിസ്താനുവേണ്ടി 22 ടെസ്റ്റില്‍ നിന്ന് 54 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 182 വിക്കറ്റുമാണ് ആക്വിബ് നേടിയത്.

Story first published: Tuesday, November 17, 2020, 14:05 [IST]
Other articles published on Nov 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X