അണ്ടര്‍ 19: ആഫ്രിക്കന്‍ വീര്യമടങ്ങി... പാകിസ്താന്‍ സെമി ഫൈനലിലേക്ക്
ക്രൈസ്റ്റ്ചര്‍ച്ച്: മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിനാണ് പാകിസ്താന്‍ മറികടന്നത്. ബൗളര്‍മാര്‍ അരങ്ങുവാണ മല്‍സരത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അലി സര്യാബ് ആസിഫിന്റെ (74*) അപരാജിത ഇന്നിങ്‌സാണ് പാകിസ്താനെ ജയത്തിലേക്കു നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ പാകിസതാന്‍ നിശ്ചിത ഓവറില്‍ഒമ്പതു വിക്കറ്റിന് 189 റണ്‍സിലൊതുക്കുകയായിരുന്നു. വിക്കറ്റ്കീപ്പര്‍ വാന്‍ഡിലെ മവേറ്റുവാണ് (60) ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറ്റാര്‍ക്കും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് മൂസയും രണ്ടു വിക്കറ്റ് പിഴുത ശഹീന്‍ഷാ അഫ്രീദിയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്.

മറുപടി ബാറ്റിങില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ആസിഫിന്റെ അപരാജിത അര്‍ധസെഞ്ച്വറി അവര്‍ക്കു തുണയായി. 47.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ വിജയതീരമണയുകയായിരുന്നു. 111 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് ആസിഫ് ടീമിന്റെ അമരക്കാരനായത്. സാദ് ഖാന്‍ (26), രൊഹെയ്ല്‍ നസീര്‍ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ആസിഫ് തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications