ഏകദിന പരമ്പര; പാക്കിസ്ഥാന്‍ സിംബാബ്‌വേയെ 9 വിക്കറ്റിന് തകര്‍ത്തു
ബുലാവായോ: പാക്കിസ്ഥാനും സിംബാബ്‌വേയും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് തകര്‍പ്പന്‍ വിജയം. ഫഖര്‍ ഖാന്റെ സെഞ്ച്വറി മികവില്‍ 9 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ജയം സ്വന്തമാക്കിയത്. ഇമാം ഉള്‍ഹഖ് 44ഉം ബാബര്‍ അസം 29ഉം റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 194 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. പാക്കിസ്ഥാനുവേണ്ടി ഉസ്മാന്‍ ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി. ഹസന്‍ അലി മൂന്നും വിക്കറ്റുകളും സ്വന്തമാക്കി. ബുലാവോയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കപ്പെട്ടു.
സിംബാബ്‌വെയ്ക്കുവേണ്ടി ഹാമില്‍ട്ടന്‍ മസ്ഡാസ 59 റണ്‍സെടുത്തു. പീറ്റര്‍ മൂര്‍ 50ഉം തരിസായി മുസാകണ്ട 24ഉം റണ്‍സെടുത്തു. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ റണ്‍ നേടാനായില്ല. 49.2 ഓവറില്‍ സിംബാബ് വേയുടെ എല്ലാ കളിക്കാരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 36 ഓവറില്‍ ലക്ഷ്യം കണ്ടു. നേരത്തെ ആദ്യ ഏകദിനത്തിലും പാക്കിസ്ഥാന്‍ ജയം നേടിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 2-0ത്തിന് മുന്നിലെത്തി. അടുത്ത മത്സരം ബുധനാഴ്ച നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications