For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രാവോയുടെ മാസ്മരിക ഇന്നിംഗ്‌സ് വെറുതെയായി.. പാകിസ്താനെ ഫാസ്റ്റ് ബൗളര്‍മാര്‍ രക്ഷിച്ചു!

ഡാരന്‍ ബ്രാവോയുടെ തട്ടുപൊളിപ്പന്‍ സെഞ്ചുറിക്കും വെസ്റ്റ് ഇന്‍ഡീസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

By Muralidharan

ദുബായ്: ബ്രയാല്‍ ലാറയുടെ ജൂനിയര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഡാരന്‍ ബ്രാവോയുടെ തട്ടുപൊളിപ്പന്‍ സെഞ്ചുറിക്കും വെസ്റ്റ് ഇന്‍ഡീസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആദ്യത്തെ രണ്ട് ദിവസവും സ്വന്തമാക്കിയ പാകിസ്താനെതിരെ വീരോചിതം തിരിച്ചടിച്ച വെസ്റ്റ് ഇന്‍ഡീസ് അവസാന ദിവസം അവസാന സെക്ഷനില്‍ പതറി വീണു.

Read Also: ധോണിയുടെ ബാറ്റിംഗിനെ കളിയാക്കി ട്വീറ്റ്... ടെയ്‌ലര്‍ മാപ്പ് പറഞ്ഞു; പക്ഷേ ആരാധകര്‍ വെറുതെ ഇരിക്കുമോ?

346 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പാകിസ്താനെ ഞെട്ടിക്കും എന്ന് തന്നെ എല്ലാവരും കരുതി. വിദേശത്ത് തന്റെ ഏഴാം സെഞ്ചുറി കുറിച്ച ബ്രാവോയുടെ മേല്‍നോട്ടത്തിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തിരിച്ചടി. എന്നാല്‍ നിര്‍ണായക നിമിഷങ്ങളില്‍ പാകിസ്താന്‍ ആഗ്രഹിച്ച ബ്രേക് ത്രൂകള്‍ ഫാസ്റ്റ് ബൗളര്‍മാരിലൂടെ കിട്ടി.

കഷ്ടിച്ച് ഒരു ജയം

കഷ്ടിച്ച് ഒരു ജയം

56 റണ്‍സിന്റെ വിജയം എന്ന് സ്‌കോര്‍ കാര്‍ഡില്‍ കാണുമെങ്കിലും അതിലും എത്രയോ ടൈറ്റായിരുന്നു കളി. ഡാരന്‍ ബ്രാവോയും ജേസണ്‍ ഹോള്‍ഡറും ക്രീസില്‍ നില്‍ക്കേ 100 ല്‍ താഴെ മാത്രം റണ്‍സ് മതിയായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്. നാല് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്നു.

ബ്രാവോ വീണു, ബാക്കിയെല്ലാം ചടങ്ങ്

ബ്രാവോ വീണു, ബാക്കിയെല്ലാം ചടങ്ങ്

സ്‌കോര്‍ 263 ല്‍ നില്‍ക്കേ ബ്രാവോയെ സ്വന്തം പന്തില്‍ പിടികൂടി യാസിര്‍ ഷാ വിന്‍ഡീസിന്റെ കഥ കഴിച്ചു. പിന്നീടുള്ള വിക്കറ്റുകള്‍ കണ്ണ് ചിമ്മിതുറക്കുമ്പോഴേക്കും വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായി. 289 റണ്‍സെടുത്ത് വിന്‍ഡീസ് ഓളൗട്ടാകുമ്പോള്‍ വിജയലക്ഷ്യം 56 റണ്‍സ് അകലെ. 40 റണ്‍സുമായി ക്യാപ്റ്റന്‍ ഹോള്‍ഡര്‍ നോട്ടൗട്ട്.

ബ്രാവോ ഇത് കലക്കന്‍ കളി

ബ്രാവോ ഇത് കലക്കന്‍ കളി

346 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് വേണ്ടി ഡാരന്‍ ബ്രാവോ അടിച്ചത് 116 റണ്‍സ്. 249 പന്തില്‍ 10 ഫോറും 1 സിക്‌സും. കരിയറില്‍ ബ്രാവോയുടെ എട്ടാമത്തെ സെഞ്ചുറിയാണിത്. വിദേശത്ത് ഏഴാമത്തെയും.

പാകിസ്താന്‍ രക്ഷപ്പെട്ടു

പാകിസ്താന്‍ രക്ഷപ്പെട്ടു

ഒന്നാം ഇന്നിംഗ്‌സില്‍ വെറും 3 വിക്കറ്റിന് 579 റണ്‍സെടുത്ത പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 123 റണ്‍സിന് ഓളൗട്ടായി. എന്നാല്‍ വിന്‍ഡീസിനെ ആദ്യ ഇന്നിംഗ്‌സില്‍ 357നും രണ്ടാം ഇന്നിംഗ്‌സില്‍ 289 റണ്‍സിനും പുറത്താക്കാന്‍ അവര്‍ക്ക് സാധിച്ചു.

ബിഷുവാണ് ബൗളര്‍

ബിഷുവാണ് ബൗളര്‍

രണ്ട് ഇന്നിംഗ്‌സിലും ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോററായത്. രണ്ടിന്നിംഗ്‌സിലും കൂടി 10 വിക്കറ്റെടുത്ത ലെഗ് സ്പിന്നര് ദേവേന്ദ്ര ബിഷുമാണ് ബൗളര്‍മാരിലെ താരം. പാകിസ്താന് വേണ്ടി യാസര്‍ ഷാ ഏഴും ആമിര്‍ മൂന്നും വിക്കറ്റെടുത്തു.

Story first published: Tuesday, October 18, 2016, 10:27 [IST]
Other articles published on Oct 18, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+