വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് തകര്‍ന്നു; പാകിസ്താന് ഗംഭീര ജയം

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ പാകിസ്താന് ഗംഭീര ജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് കളിമറന്നപ്പോള്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്താന്‍ ആഘോഷിച്ചത്. രണ്ടാമിന്നിങ്‌സില്‍ 64 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. ഹാരിസ് സൊഹൈല്‍ (39*), ഇമാമുല്‍ ഹഖ് (18*) എന്നിവരാണ് പാകിസ്താന്റെ വിജയം അനായാസമാക്കിയത്. അസ്ഹര്‍ അലി നാല് റണ്‍സെടുത്ത് പുറത്തായി. ജെയിംസ് ആന്‍ഡേഴ്‌സനാണ് വിക്കറ്റ്.

cricket

ജയത്തോടെ രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 1-0ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത മാസം ഒന്നിന് ലീഡ്‌സില്‍ അരങ്ങേറും. നേരത്തെ, ഒന്നാമിന്നിങ്‌സില്‍ 179 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 242 റണ്‍സിന് പുറത്താവുകയായിരുന്നു. 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ജോസ് ബട്‌ലര്‍ 67 ഉം ഡൊമിനിക് ബെസ്സ് 57 ഉം റണ്‍സെടുത്ത് പുറത്തായി. രണ്ടാമിന്നിങ്‌സില്‍ പാകിസ്താനു വേണ്ടി മുഹമ്മദ് ആമിറും മുഹമ്മദ് അബ്ബാസും നാല് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ഷാദാബ് ഖാന് രണ്ട് വിക്കറ്റ് ലഭിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് 184 & 242. പാകിസ്താന്‍ 363 & 66/1. രണ്ടിന്നിങ്‌സിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ പാകിസ്താന്റെ മുഹമ്മദ് അബ്ബാസാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, May 28, 2018, 12:27 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X