Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ നാണംകെടുത്തി പാക്കിസ്ഥാന്‍; ഇന്നിങ്‌സ് ജയം

റാവല്‍പ്പിണ്ടി: സ്വന്തം നാട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശിനെ നാണംകെടുത്തി പാക്കിസ്ഥാന്‍. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 44 റണ്‍സിനുമാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിങ്‌സില്‍ ഫോളോഓണ്‍ ചെയ്‌പ്പെട്ട ബംഗ്ലാദേശ് 168 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 212 റണ്‍സ് വേണമെന്നിരിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നാലാം ദിനം കളി ആരംഭിച്ച ബംഗ്ലാദേശ് 168 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തിയ നസീം ഷായാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പതിനാറുകാരനായ നസീം സ്വന്തംപേരിലാക്കി. യാസിര്‍ ഷായും 4 വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ തമീം ഇഖ്ബാല്‍(34), നസ്മുള്‍ ഹൊസൈന്‍(38), മൊമിനുള്‍ ഹഖ്(41), ലിന്റണ്‍ ദാസ്(29) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്.

pakvsban

നേരത്തെ ബാബര്‍ അസാമിന്റെയും (143) ഷാന്‍ മസൂദിന്റെയും (100) സെഞ്ച്വറി പ്രകടനത്തിന്‍െ പിന്‍ബലത്തില്‍ 445 റണ്‍സ് ആണ് പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ആസാദ് ഷെഫീഖ് (65), ഹാരിസ് സൊഹൈല്‍ (75) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ബംഗ്ലാദേശിനുവേണ്ടി അബു ജെയീദും റൂബല്‍ ഹൊസൈനും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ തയ്ജുല്‍ ഇസ്ലാം രണ്ടും എബദാത് ഹൊസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 233 റണ്‍സില്‍ അവസാനിച്ചിരുന്നു.

Story first published: Monday, February 10, 2020, 15:12 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+