Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗണ്ടറിയാണെന്നും കരുതി സഹതാരവുമായി കിന്നാരം; പാക് താരം നാണംകെട്ട് പുറത്തായി

ദുബായ്: ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട റണ്ണൗട്ടുകളിലൊന്നില്‍ സ്ഥാനംപിടിച്ച് പാക്കിസ്ഥാന്‍ താരം അസര്‍ അലി. അബുദാബിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലായിരുന്നു നാടകീയ സംഭവങ്ങള്‍. പന്തടിച്ചശേഷം ബൗണ്ടറിയായെന്ന് തെറ്റിദ്ധരിച്ച് സഹതാരത്തിനൊപ്പം പിച്ചിന് മധ്യത്തില്‍ നിന്ന് സംസാരിക്കുന്നതിനിടെ വിക്കറ്റ് കീപ്പര്‍ അസര്‍ അലിയെ പുറത്താക്കുകയായിരുന്നു.

ടെസ്റ്റിന്റെ മൂന്നാംദിനം 53-ാമത്തെ ഓവറില്‍ പാക്കിസ്ഥാനുവേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയായിരുന്നു അസര്‍ അലി. ഓസീസ് താരം പീറ്റര്‍ സിഡില്‍ എറിഞ്ഞ പന്ത് ബാറ്റില്‍ എഡ്ജ് ചെയ്ത് ഗലി റീജിയണിലെ ബൗണ്ടറിയിലേക്ക് കുതിച്ചു. പന്തിന്റെ വേഗതകണ്ട് ബൗണ്ടറിയാകുമെന്ന് ധരിച്ച് അസര്‍ അലി സഹതാരവുമായി സംസാരിക്കാനായി പിച്ചിന് നടുവിലെത്തി.

azharali

ഇതിനിടയില്‍ ബൗണ്ടറിക്കരികിലെത്തി നിന്നിരുന്ന പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ടിം പെയിനിന്റെ കൈയ്യിലെത്തിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അസര്‍ അലി തിരിച്ചറിയുമ്പോഴേക്കും പെയിന്‍ റണ്ണൗട്ടാക്കുകയും ചെയ്തു. ഒരു വിക്കറ്റിനായി ആഗ്രഹിച്ചിരുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപ്പോഴേക്കും ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുപത്തിയൊമ്പതാം അര്‍ധശതകം പൂര്‍ത്തിയാക്കിയ അസര്‍ അലി പവലിയനിലേക്ക് മടങ്ങുമ്പോള്‍ പാക് കോച്ച് മിക്കി ആര്‍തര്‍ ദേഷ്യത്തോടെ തലകുലുക്കുന്നതും വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ കാണാം.

Story first published: Thursday, October 18, 2018, 17:19 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+