Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന് മുന്നിലുള്ളത് ഒരേയൊരു ലക്ഷ്യം... പക്ഷേ, ടോസ് കനിയണം, ഒപ്പം ബംഗ്ലാദേശും

ലണ്ടന്‍: അയല്‍വാസികളാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം കണ്ണില്‍ ചോരയില്ലാത്തവരാണ് ബംഗ്ലാദേശുകാര്‍. പാകിസ്താന്‍ നാളെ ലോകകപ്പിലെ അവസാന പോരാട്ടത്തിന് ഇറങ്ങും മുമ്പ് ഇങ്ങനെ പറയുന്നുണ്ടാവണം. അസാധ്യമായൊരു ലക്ഷ്യമാണ് പാകിസ്താന് സെമിയിലെത്തണമെങ്കിലുള്ളത്. മനോഹരമായി കളിച്ചിട്ടും ഇത്തരമൊരു ഗതികേടുണ്ടായത് അവരെ നിരാശപ്പെടുത്തുന്നുമുണ്ടാകണം.

അതേസമയം ബംഗ്ലാദേശിനും ജയമെന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. അതുകൊണ്ട് മത്സരം പൊടിപാറും. കണക്കുകളും നെറ്റ് റണ്‍റേറ്റും പരിഗണിക്കുമ്പോള്‍ പാകിസ്താന്‍ പുറത്തായതിന് സമാനമാണ്. പക്ഷേ കളി തുടങ്ങും മുമ്പ് തന്നെ പാക് താരങ്ങള്‍ പൊരുതി നോക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 300 റണ്‍സിന് മുകളില്‍ നേടിയാല്‍ തന്നെ മത്സരം ആവേശകരമാകും.

പാകിസ്താന്‍ ജയിക്കണം

പാകിസ്താന്‍ ജയിക്കണം

പാകിസ്താന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തില്‍ ഇറങ്ങുന്നത്. പക്ഷേ വെറും ജയം മാത്രം പോര, ചുരുങ്ങിയത് 300 റണ്‍സിനെങ്കിലും ജയിച്ചാലേ ന്യൂസിലന്റിന്റെ റണ്‍റേറ്റിനെ മറികടക്കാന്‍ സാധിക്കൂ. ഇത് അസാധ്യമാണ്. ഇത്ര വലിയൊരു മാര്‍ജിന്‍ മറികടക്കാന്‍ ആദ്യം ടോസ് ലഭിക്കണം. എങ്കില്‍ മാത്രമേ വലിയ റണ്‍സിന് ജയിക്കാനാവൂ. അല്ലാത്ത പക്ഷം പാകിസ്താന്‍ പുറത്തായെന്ന് ഉറപ്പിക്കാം. ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കുക പാകിസ്താന് അസാധ്യമായ കാര്യമാണ്.

ബംഗ്ലാദേശ് കരുത്ത്

ബംഗ്ലാദേശ് കരുത്ത്

ബംഗ്ലാദേശ് ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചെ്ചത്. ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും പൊരുതിയാണ് തോറ്റത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളെ പരാജയപ്പെടുത്താനും സാധിച്ചു. എന്നാല്‍ ഇന്ത്യയോട് ജയിച്ചിരുന്നെങ്കില്‍ സെമി പ്രതീക്ഷ കാക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. പാകിസ്താനോട് ജയത്തോടെ ലോകകപ്പില്‍ നിന്ന് പടിയിറങ്ങാനാണ് ബംഗ്ലാദേശിന്റെ ശ്രമം. ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മികച്ച ബാറ്റിംഗ്

മികച്ച ബാറ്റിംഗ്

ടോസ് ജയിച്ച് പരമാവധി വലിയ സ്‌കോര്‍ ഉയര്‍ത്തുക എന്നാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ബാറ്റിംഗ് നിര ഫോമിലാണെന്നത് പ്രതീക്ഷയാണ്. അഫ്ഗാനെതിരെ പ്രതീക്ഷ തകര്‍ന്ന ഘട്ടത്തില്‍ ഇമാദ് വാസിം രക്ഷനായതും ടീമിന് ആവേശം നല്‍കുന്നുണ്ട്. ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ഫഖര്‍ സമാന്‍ എന്നിവര്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കേണ്ടതും പാകിസ്താന് അത്യാവശ്യമാണ്. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അതേസമയം ഷാക്കിബ് അല്‍ ഹസന്റെ ഫോം ഒരിക്കല്‍ കൂടി തുടരുമെന്നാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.

ബൗളിംഗ് തീപ്പാറും

ബൗളിംഗ് തീപ്പാറും

ഇരുടീമുകളും മികച്ച ബൗളിംഗ് നിരയാണ് ഉള്ളത്. മുഹമ്മദ് ആമിറാണ് പാകിസ്താന്റെ കുന്തമുന. ആമിറില്‍ നിന്ന് പ്രതിഭ കാണിക്കുന്ന പ്രകടനമുണ്ടെങ്കില്‍ മാത്രമേ ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ പാകിസ്താന് സാധിക്കൂ. വഹാബ് റിയാസും ഷഹീന്‍ അഫ്രീദും ഗംഭീര ഫോം തുടരേണ്ടി വരും. ഒപ്പം ഏറ്റവും മികച്ച ഫീല്‍ഡിംഗും പാകിസ്താന്‍ പുറത്തെടുക്കേണ്ടി വരും. ബംഗ്ലാദേശ് സെയ്ഫുദീന്‍ അടക്കമുള്ളവരിലാണ് പ്രതീക്ഷ വെക്കുന്നത്.

{headtohead_cricket_5_10}

Story first published: Thursday, July 4, 2019, 22:04 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+