വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ കൊടുങ്കാറ്റായി അഫ്രീദി...... ബംഗ്ലാദേശിനെ പാകിസ്താന്‍ 94 റണ്‍സിന് തകര്‍ത്തു

By Vaisakhan MK
1
43686

ലണ്ടന്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്താന് 94 റണ്‍സിന്റെ ഗംഭീര ജയം. ഷഹീന്‍ ഷാ അഫ്രീദിയെ യുവതാരം നിറഞ്ഞാടിയ മത്സരത്തിലാണ് പാകിസ്താന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.1 ഓവറില്‍ 221 റണ്‍സിന് പുറത്താവുകയായിരുന്നു. ഷഹീന്‍ അഫ്രീദി ആറ് വിക്കറ്റെടുത്ത് തിളങ്ങി. തോറ്റെങ്കിലും തലയുര്‍ത്തി പിടിച്ചാണ് പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്. ഇതോടെ ലോകകപ്പിലെ സെമി ഫൈനല്‍ ഉറപ്പാവുകയും ചെയ്തു.

1

നിര്‍ണായക പോരാട്ടത്തില്‍ ടോസ് ജയിച്ച പാകിസ്താന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 300 റണ്‍സിന് മുകളില്‍ വിജയിച്ചാല്‍ സെമി സാധ്യത ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും ഇത്ര കുറഞ്ഞ സ്‌കോറോടെ അവരുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ഫഖര്‍ സമാന്‍ അശ്രദ്ധയോടെ കളിച്ച് പുറത്തായതോടെ കരുതലോടെയാണ് കളിച്ചത്. സ്‌കോര്‍ ആറ് റണ്‍സിലേക്ക് പിന്നീടാണ് എത്തിയത്. ഇമാം ഉള്‍ഹക്ക്, ബാബര്‍ അസം എന്നിവരുടെ ഇന്നിംഗ്‌സാണ് പാകിസ്താന്‍ കരുത്തായത്.ഇമാം തുടര്‍ച്ചയായ മോശം ഇന്നിംഗ്‌സുകള്‍ക്ക് ശേഷം ഫോം കണ്ടെത്തുകയായിരുന്നു. 98 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി തികച്ചത്. ഏഴ് ബൗണ്ടറി ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ബാബര്‍ അസം 98 പന്തില്‍ 96 റണ്‍സെടുത്തു. കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ താരത്തിന് സെഞ്ച്വറി നേടാനാവുമായിരുന്നു. 11 ബൗണ്ടറിയാണ് അസം അടിച്ചത്. പിന്നീടെത്തിയ മുഹമ്മദ് ഹഫീസും വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ ്പരാജയമായി. 26 പന്തില്‍ 43 റണ്‍സെടുത്ത ഇമാദ് വാസിമാണ് പാകിസ്താന്റെ ഇന്നിംഗ്‌സ് 300 കടത്തിയത്. മധ്യനിര പെട്ടെന്ന് തകരുകയും ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയായി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റെടുത്തു. എന്നാല്‍ 75 റണ്‍സ് വഴങ്ങി. സെയ്ഫുദീന് മൂന്ന് വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ പതിവ് പോലെ ഷാക്കിബ് അല്‍ ഹസനാണ് അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായത്. എന്നാല്‍ മികച്ച തുടക്കമില്ല ബംഗ്ലാദേശിന് ലഭിച്ചത്. തമീം ഇഖ്ബാലിനെ അഫ്രീദി എട്ട് റണ്‍സില്‍ മടക്കി. സൗമ്യസര്‍ക്കാര്‍ 22 പന്തില്‍ 22 റണ്‍സെടുത്ത് മടങ്ങി. പിന്നീടാണ് ഷാക്കിബ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം ഷാക്കിബ് ഒരു ലോകകപ്പില്‍ 600 റണ്‍സില്‍ കൂടുതല്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. 77 പന്തില്‍ 64 റണ്‍സെടുത്താണ് ഷാക്കിബ് മടങ്ങിയത്. ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ക്ക് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിച്ചില്ല. കൃത്യസമയത്ത് വിക്കറ്റ് വീഴ്ത്തി അഫ്രീദി കളി മാറ്റി മറിക്കുകയായിരുന്നു. ഷദാബിന് രണ്ടും വഹാബ് റിയാസ്, ആമിര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു. അഫ്രീദിയാണ് കളിയിലെ താരം.

Jul 05, 2019, 10:59 pm IST

ബംഗ്ലാദേശിനെതിരെ പാകിസ്താന് 94 റണ്‍സ് ജയം. സ്‌കോര്‍: പാകിസ്താന്‍ 315, ബംഗ്ലാദേശ് 44.1 ഓവറില്‍ 221ന് പുറത്ത്

Jul 05, 2019, 10:12 pm IST

ബംഗ്ലാദേശിന് ആറാം വിക്കറ്റ് നഷ്ട. മൊസാദെക് ഹുസൈന്‍ പുറത്ത്. സ്‌കോര്‍ 197

Jul 05, 2019, 9:25 pm IST

ബംഗ്ലാദേശിന് നാലാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 145. ലിറ്റണ്‍ ദാസാണ് പുറത്തായത്‌

Jul 05, 2019, 9:24 pm IST

ഷാക്കിബ് അല്‍ ഹസന് അര്‍ധ സെഞ്ച്വറി

Jul 05, 2019, 8:48 pm IST

ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 85

Jul 05, 2019, 7:04 pm IST

പാകിസ്താനെതിരെ ബംഗ്ലാദേശിന് 316 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: പാകിസ്താന്‍ 50 ഓവറില്‍ ഒമ്പതിന് 315

Jul 05, 2019, 6:37 pm IST

പാകിസ്താന് ഏഴാം വിക്കറ്റും നഷ്ടമായി. ഷദാബ് ഖാന്‍ പുറത്ത്. സ്‌കോര്‍ 289

Jul 05, 2019, 6:09 pm IST

പാകിസ്താന് അഞ്ചാം വിക്കറ്റ് നഷ്ടം. ഹാരിസ് സൊഹൈല്‍ പുറത്ത്. സ്‌കോര്‍ 255

Jul 05, 2019, 6:01 pm IST

പാകിസ്താന് നാലാം വിക്കറ്റ് നഷ്ടം. മുഹമ്മദ് ഹഫീസ് പുറത്ത്. സ്‌കോര്‍ 248

Jul 05, 2019, 5:54 pm IST

പാകിസ്താന് മൂന്നാം വിക്കറ്റ് നഷ്ടം. ഇമാം ഉള്‍ ഹക്ക് പുറത്ത്‌

Jul 05, 2019, 5:53 pm IST

ഇമാം ഉള്‍ ഹക്കിന് സെഞ്ച്വറി. പാകിസ്താന്‍ രണ്ടിന് 245 എന്ന നിലയില്‍

Jul 05, 2019, 5:17 pm IST

പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടം. 96 റണ്‍സെടുത്ത ബാബര്‍ അസം പുറത്ത്. സ്‌കോര്‍ 193

Jul 05, 2019, 4:37 pm IST

പാകിസ്താന്‍ 25 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. ബാബര്‍ അസമിന് അര്‍ധ സെഞ്ച്വറി

Jul 05, 2019, 3:40 pm IST

പാകിസ്താന്‍ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തു. ഫഖര്‍ സമാനാണ് പുറത്തായത്.

Jul 05, 2019, 2:41 pm IST

ബംഗ്ലാദേശിനെതിരെ പാകിസ്താന് ബാറ്റിംഗ്.ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Friday, July 5, 2019, 22:59 [IST]
Other articles published on Jul 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X