വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ ഒരുങ്ങിത്തന്നെ... അണിയറ പാക് മയം, പരിശീലകസംഘത്തിലേക്ക് യൂനിസും മുഷ്താഖും

ബാറ്റിങ്, സ്പിന്‍ ബൗളിങ് കോച്ചുമാരായി ഇരുവരെയും നിയമിച്ചു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ പ്രതാപകാലത്തേക്കു മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി പാക് ടീമിന്റെ അണിയറയിലെ പ്രധാന റോളുകളിലെല്ലാം നാട്ടുകാരെ തന്നെ അവര്‍ നിയമിച്ചിരിക്കുകയാണ്. പുതുയായി മുന്‍ ബാറ്റിങ് ഇതിഹാസം യൂനിസ് ഖാന്‍, സ്റ്റാര്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് എന്നിവര്‍ കൂടി സംഘത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ടീമിന്റെ ബാറ്റിങ് കോച്ചിന്റെ സ്ഥാനമാണ് മുന്‍ നായകന്‍ കൂടിയായ യൂനിസിന് നല്‍കിയതെങ്കില്‍ സ്പിന്‍ ബൗളിങ് കോച്ചായാണ് മുഷ്താഖിനെ നിയമിച്ചത്. അടുത്ത മാസമാരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ പാക് പര്യടനത്തിലാണ് ഇവര്‍ ആദ്യമായി ടീമിനെ സഹായിക്കുക.

1

പാക് ടീമിന്റെ മുഖ്യ കോച്ചും, മുഖ്യ സെലക്ടറുമായി മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖിനെ നിയമിച്ചിരുന്നു. പേസ് ബൗളിങ് കോച്ചിന്റെ ചുമതല മുന്‍ ഇതിഹാസം വഖാര്‍ യൂനിസിനും നല്‍കിയിരുന്നു. ഇവയ്ക്കു പിന്നാലെയാണ് ടീമിലെ നിര്‍ണായകമായ രണ്ടു പൊസിഷനുകളിലേക്കു ഏറെ അനുഭവസമ്പന്നരായ തങ്ങളുടെ രണ്ടു മുന്‍ താരങ്ങളെക്കൂടി പാകിസ്താന്‍ കൊണ്ടു വന്നിരിക്കുന്നത്. 42 കാരനായ യൂനിസ് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കാലത്ത് പാക് ബാറ്റിങിന്റെ നട്ടെല്ലായി അറിയപ്പെട്ടിരുന്ന താരം കൂടിയാണ്. 118 ടെസ്റ്റുകളില്‍ നിന്നും 10,009 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 303 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനത്തിന് അവകാശിയായ താരം കൂടിയാണ് യൂനിസ്.

ധോണിയെ എങ്ങനെ കണ്ടെത്തി? ആ രഹസ്യം ആദ്യമായി പുറത്ത്, വെളിപ്പെടുത്തി കിര്‍മാനിധോണിയെ എങ്ങനെ കണ്ടെത്തി? ആ രഹസ്യം ആദ്യമായി പുറത്ത്, വെളിപ്പെടുത്തി കിര്‍മാനി

ഓസ്‌ട്രേലിയ ഭയക്കേണ്ട ഇന്ത്യന്‍ ബൗളര്‍ ആര്? അത് യുവ സ്പിന്നര്‍- ചാപ്പലിന്‍റെ മുന്നറിയിപ്പ്ഓസ്‌ട്രേലിയ ഭയക്കേണ്ട ഇന്ത്യന്‍ ബൗളര്‍ ആര്? അത് യുവ സ്പിന്നര്‍- ചാപ്പലിന്‍റെ മുന്നറിയിപ്പ്

ഇത്രയും ഉന്നത നിലയില്‍ നില്‍ക്കുന്ന, അവിസ്മരണീയ ബാറ്റിങ് റെക്കോര്‍ഡുള്ള യൂസിസ് പാകിസ്താന്റെ ബാറ്റിങ് കോച്ചാവാന്‍ സമ്മതം മൂളിയത് ഏറെ ആഹ്ലാദത്തോടെയാണ് താന്‍ അറിയിക്കുന്നതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചീഫ് എക്‌സിക്യൂട്ടിവ് വസീം അക്രം വ്യക്തമാക്കി. യൂനിസിന്റെ ആത്മസമര്‍പ്പണത്തില്‍ തുടങ്ങി മല്‍സരത്തിനുള്ള തയ്യാറെടുപ്പ്, കളിയെക്കുറിച്ചുള്ള അവബോധം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വിലമതിക്കാനാവാത്തതാണ്. എല്ലാവരും ആദരിക്കുന്ന, ഇപ്പോഴത്തെ ടീമിലെ താരങ്ങള്‍ക്കു റോള്‍ മോഡല്‍ കൂടിയാണ്. കളിക്കളത്തിന് അകത്തും പുറത്തും യൂനിസിന്റെ സാന്നിധ്യം പാക് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവും തനിക്ക് ഇല്ലെന്നും അക്രം വിശദമാക്കി.

2

പാകിസ്താനു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 185 വിക്കറ്റുകളെടുത്തിട്ടുള്ള താരമാണ് മുഷ്താഖ്. അദ്ദേഹവും പാക് ടീമിനെ സഹായിക്കാന്‍ ഇനി ഒപ്പമുണ്ടാവും. നേരത്തേ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുടെ സ്പിന്‍ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് മുഷ്താഖിനുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിനു നന്നായി അറിയാം. കൗണ്ടി ക്രിക്കറ്റില്‍ ഒരുപാട് കളിച്ചിട്ടുള്ള മുഷ്താഖ് ദീര്‍ഖകാലം ഇംഗ്ലണ്ട് ടീമിനൊപ്പവും ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അക്രം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 9, 2020, 16:17 [IST]
Other articles published on Jun 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X