Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് പാകിസ്താന്‍ എത്തും; ഷെഹ്‌സാദും ഗുല്ലും ഇല്ല, ഇതാ ടീം!

കറാച്ചി: ഇന്ത്യയില്‍ നടക്കുന്ന 2016 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് അയല്‍രാജ്യക്കാരായ പാകിസ്താന്‍ എത്തും. സുരക്ഷാ കാരണങ്ങളാല്‍ പാക് ടീം വിട്ടുനില്‍ക്കും എന്ന അഭ്യൂഹങ്ങളെ തള്ളിയാണ് പാകിസ്താന്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ട് മുതല്‍ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായിട്ടാണ് കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ്. മാര്‍ച്ച് 19 ന് ധരംശാലയിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരം.

ഫോമിലില്ലാത്ത ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷെഹ്‌സാദ്, ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ എന്നീ പ്രമുഖരെ ഒഴിവാക്കിയാണ് ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഷോയിബ് മഖ്‌സൂദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരും ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ഇല്ല. ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ട്വന്റി 20 ടൂര്‍ണമെന്റിനും ഇതേ ടീമാകും പാകിസ്താന് വേണ്ടി കളിക്കുക.

pcblogo

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ റമ്മാന്‍ റയീസാണ് പാക് ടീമിലെ പുതുമുഖം. ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസ്, ഖുറം മന്‍സൂര്‍ എന്നിവരും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. എങ്കിലും ഇരുവരും ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിയാണ് പാക് ടീമിനെ ലോകകപ്പിലും ഏഷ്യാകപ്പിലും നയിക്കുന്നത്.

2007 ലെ ഒന്നാം ട്വന്റി 20 ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് പാകിസ്താന്‍. എന്നാല്‍ കലാശക്കളിയില്‍ അന്ന് ഇന്ത്യയോട് തോറ്റു. ഗ്രൂപ്പ് സ്റ്റേജിലും പാകിസ്താന്‍ ഇന്ത്യയോട് തോറ്റിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായി. അതിന് ശേഷം മെച്ചപ്പെട്ട ഒരു പ്രകടനം ലോകകപ്പില്‍ പുറത്തെടുക്കാന്‍ പാകിസ്താന് പറ്റിയിട്ടില്ല. ബാംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയിരുന്നു.

Story first published: Wednesday, February 10, 2016, 16:34 [IST]
Other articles published on Feb 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+