Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ടീമില്‍ വെട്ടിനിരത്തല്‍, അഫ്രീദിയും അക്മലും ഷെഹ്‌സാദും പുറത്ത്!

കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള സാധ്യതാ ടീമിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി, സീനിയര്‍ താരങ്ങളായ അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം കിട്ടിയിട്ടില്ല. 35 അംഗ സാധ്യതാ പട്ടികയാണ് പാകിസ്താന്‍ പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റനായ ഇന്‍സമാം ഉള്‍ ഹഖ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

ഏഷ്യാകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നിവയിലെ മങ്ങിയ പ്രകടനമാണ് സീനിയര്‍ താരങ്ങള്‍ക്ക് ടീമിന് പുറത്തേക്കുള്ള വഴി തെളിച്ചത്. രണ്ട് ടൂര്‍ണമെന്റുകളിലും പാകിസ്താന്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ തോറ്റ് പുറത്തായതിനെ തുടര്‍ന്ന് ഷാഹിദ് അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ പാകിസ്താന് വേണ്ടി തുടര്‍ന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമെന്നാണ് അഫ്രിദി അന്ന് പറഞ്ഞത്.

afridiakmal

അടുത്ത സീസണില്‍ വളരെക്കുറച്ച് ട്വന്റി 20 മത്സരങ്ങള്‍ മാത്രമേ തങ്ങള്‍ കളിക്കുന്നുള്ളൂ. അതില്‍ യുവതാരങ്ങളെയാണ് കൂടുതലായും പരിഗണിച്ചത് എന്ന് ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. അതിനിടയില്‍ അഫ്രീദി ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ഉമര്‍ അക്മലിനും അഹമ്മദ് ഷെഹ്‌സാദിനും എതിരെ അച്ചടക്ക നടപടികളുണ്ട്. മാത്രമല്ല, കളിക്കളത്തിലെ അവരുടെ പ്രകടനവും അത്ര കേമമല്ല.

യുവാക്കള്‍ക്ക് അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഷാഹിദ് അഫ്രീദി സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിച്ചത്. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അഫ്രീദി പറഞ്ഞു. കൗണ്ടി ക്രിക്കറ്റിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കാനാണ് വെറ്ററന്‍ താരത്തിന്റെ തീരുമാനം. നാല് ടെസ്റ്റും അഞ്ച് ഏകദിനവും ട്വന്റി 20 മത്സരങ്ങളുമാണ് പാകിസ്താന്‍ ഇംഗ്ലണ്ടില്‍ കളിക്കുക.

Story first published: Tuesday, May 3, 2016, 16:01 [IST]
Other articles published on May 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+