Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്: 16 അംഗ സ്‌ക്വാഡിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള 16 അംഗ സ്‌ക്വാഡിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു. ഓള്‍ഡ് ട്രാഫോഡില്‍ ഓഗസ്റ്റ് 5 മുതലാണ് ഇംഗ്ലണ്ട് - പാകിസ്താന്‍ ആദ്യ ടെസ്റ്റ്. പരമ്പരയില്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യത പാകിസ്താന്റെ മുഖ്യ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖ് തള്ളിക്കളയുന്നില്ല. ഓള്‍ഡ് ട്രാഫോഡിലെ പിച്ച് ഒരല്‍പ്പം വരണ്ടതായിരിക്കും. സ്പിന്നര്‍മാരെയും റിവേഴ്‌സ് സ്വിങ്ങിനെയും പിച്ച് പിന്തുണയ്ക്കുമെന്ന് ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മിസ്ബാ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്: 16 അംഗ സ്‌ക്വാഡിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു

ഇരുടീമുകളുടെയും മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ തമ്മിലായിരിക്കും പ്രധാന അങ്കം. മുന്‍നിരയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ടീമുകളുടെ പ്രകടനവും. ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സ് കടക്കുന്ന ടീമിന് വിജയസാധ്യത കൂടുമെന്നാണ് പാക് പരിശീലകന്റെ പക്ഷം. എന്തായാലും ഓള്‍ഡ് ട്രാഫോഡിലെ ഒരുക്കങ്ങളില്‍ പാകിസ്താന്‍ തൃപ്തരാണ്. മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ടീമംഗങ്ങള്‍ പര്യടനത്തിനായി ഒന്നിക്കുന്നത്. മൂന്നു ടെസ്റ്റ് മത്സരങ്ങളുണ്ട് പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍. ആദ്യ ടെസ്റ്റിന് 14 അംഗ സ്‌ക്വാഡിനെ ഇംഗ്ലണ്ടും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരു ടീമുകളുടെയും സ്‌ക്വാഡുകള്‍ ചുവടെ കാണാം.

പാകിസ്താന്‍:

അസര്‍ അലി (നായകന്‍), ബാബര്‍ അസം (ഉപനായകന്‍), ആബിദ് അലി, അസദ് ഷഫീഖ്, ഫവാദ് അലം, ഇമാം ഉള്‍ ഹഖ്, ഖാസിഫ് ഭാട്ടി, മൊഹമ്മദ് അബ്ബാസ്, മൊഹമ്മദ് റിസ്‌വാന്‍, നസീം ഷാ, സര്‍ഫറാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷാഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, സുഹൈല്‍ ഖാന്‍, യാസിര്‍ ഷാ.

ഇംഗ്ലണ്ട്:

ജോ റൂട്ട് (നായകന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക് ക്രൊലി, സാം ക്യൂറന്‍, ഓലി പോപ്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്ക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, August 4, 2020, 19:04 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+