Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കുതിപ്പ് തുടരാന്‍ പാകിസ്താന്‍...... അവസാന പോരാട്ടത്തിന് അഫ്ഗാനിസ്ഥാന്‍

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്താന്‍ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. ഏഷ്യന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാകിസ്താന് വിജയം അത്യാവശ്യമാണ്. ജയിച്ചാല്‍ ടൂര്‍ണമെന്റില്‍ സെമി സാധ്യത സജീവമാക്കാന്‍ പാകിസ്താന് സാധിക്കും. ഇല്ലെങ്കില്‍ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടാവും. എന്നാല്‍ പാകിസ്താന് വിജയപ്രതീക്ഷ കൂടുതലാണ്.

അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടിയിട്ടില്ല. ഇന്ത്യയെ വിറപ്പിച്ചത് മാത്രമാണ് അഫ്ഗാന് അഭിമാനിക്കാന്‍ ഉള്ളത്. അതേ പോരാട്ടം പാകിസ്താനെതിരെ ആവര്‍ത്തിച്ചാല്‍ മത്സരം ആവേശകരമായി മാറും. നിര്‍ണായക സമയത്ത് പാകിസ്താന്റെ ബൗളിംഗും ബാറ്റിംഗും ഫോമിലേക്കുയര്‍ന്ന് കഴിഞ്ഞു. അത് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് നേട്ടമാകും.

പാകിസ്താന് വേണം ജയം

പാകിസ്താന് വേണം ജയം

സെമി ഫൈനല്‍ സാധ്യത സജീവമാക്കാന്‍ പാകിസ്താന് അഫ്ഗാനെതിരെ ജയം അത്യാവശ്യമാണ്. അവസാന മത്സരം ബംഗ്ലാദേശിനെതിരെയാണ്. അതില്‍ കൂടി വിജയിച്ചാല്‍ പാകിസ്താന് സെമി ഉറപ്പിക്കാം. പക്ഷേ ഇംഗ്ലണ്ട് അവസാന രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. പാകിസ്താന് ബാറ്റിംഗ് നിരയുടെ ഫോമാണ് ആശ്വാസം നല്‍കുന്നത്. ബാബര്‍ അസമിന്റെ ഗംഭീര ഫോമും പ്രതീക്ഷയാണ്. ഹാരിസ് സൊഹൈലിന്റെ വരവും ടീമിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

അഫ്ഗാന് തിരിച്ചടിക്കുമോ

അഫ്ഗാന് തിരിച്ചടിക്കുമോ

അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ ടീമാണ്. ഇതുവരെ ഇന്ത്യക്കെതിരെ നടത്തിയ പോരാട്ടമാണ് അഫ്ഗാന് ഓര്‍ത്തുവെക്കാനുള്ളത്. ബാറ്റിംഗ് നിരയ്ക്ക് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ്. ഗുല്‍ബാദിന്‍ നയിബ്, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഹസ്രത്തുള്ള സസായ് എന്നിവര്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാന്‍.

ബൗളിംഗ് കരുത്ത്

ബൗളിംഗ് കരുത്ത്

പാകിസ്താന്റെ ബൗളിംഗ് നിര ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ നിരയാണ്. മുഹമ്മദ് ആമിര്‍ വിക്കറ്റ് വേട്ടക്കാരിലും മുന്നിലാണ്. ഷഹീന്‍ അഫ്രീദി ഫോം കണ്ടെത്തിയത് അപ്രതീക്ഷിതമാണ്. വഹാബ് റിയാസും ഷദാബ് ഖാനും ബൗളിംഗിന് മൂര്‍ച്ച കൂട്ടുന്നു. അതേസമയം അഫ്ഗാന്‍ സ്പിന്‍ ബൗളിംഗിലാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ നല്ല ഫോമിലാണ് കളിക്കുന്നത്.

പാകിസ്താന്‍ മുന്‍തൂക്കം

പാകിസ്താന്‍ മുന്‍തൂക്കം

പാകിസ്താന് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് ടീമുകളോടുള്ള പാകിസ്താന്റെ ജയം ആധികാരികമായിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെ വന്ന ടീമിനെയാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ഫഖര്‍ സമാനും ഇമാം ഉള്‍ഹക്കും ചേര്‍ന്ന ഓപ്പണിംഗ് സഖ്യം മികച്ച തുടക്കം പാകിസ്ാന്‍ നല്‍കുന്നുണ്ട്. ഭയപ്പെട്ടിരുന്ന മധ്യനിര മികവിലേക്കുയര്‍ന്നതും പാകിസ്താന്റെ ആശങ്ക ഇല്ലാതാക്കിയിരിക്കുകയാണ്.

Story first published: Friday, June 28, 2019, 21:21 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+