For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യന്‍ ത്രില്ലറില്‍ പാകിസ്താന് 3 വിക്കറ്റ് ജയം.... പടിക്കല്‍ കലമുടച്ച് അഫ്ഗാനിസ്ഥാന്‍

By Vaisakhan MK
1
43679

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് ജയം. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ പാകിസ്താന്‍ രക്ഷപ്പെടുകയായിരുന്നു. പാകിസ്താന്‍ ബൗളിംഗ് നിര തങ്ങളെ എങ്ങനെ കുടുക്കിയോ അതേ രീതിയില്‍ തന്നെയാണ് അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചത്. അഫ്ഗാന്‍ ഉയര്‍ത്തി 228 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ മറികടന്നത്. നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനെ ഒമ്പതിന് 227 എന്ന സ്‌കോറില്‍ ഒതുക്കുകയായിരുന്നു പാകിസ്താന്‍.

1

അതേസമയം ഒരിക്കല്‍ കൂടി മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ അഫ്ഗാന് സാധിച്ചില്ല. ഗുല്‍ബാദിന്‍ നയിബ്, റഹ്മത്ത് ഷാ ഓപ്പണിംഗ് ജോഡി സൂക്ഷിച്ചാണ് കളി ആരംഭിച്ചത്. ഇടയ്ക്ക് പാക് ബൗളര്‍മാരെ അതിര്‍ത്തി കടത്തുകയും ചെയ്തു. എന്നാല്‍ 12 പന്തില്‍ 15 റണ്‍സെടുത്ത ഗുല്‍ബാദിനെ ഷഹീന്‍ അഫ്രദി പുറത്താക്കിയതോടെ കളി മാറാന്‍ തുടങ്ങി. തൊട്ടടുത്ത പന്തില്‍ ഷഹീദിയെയും അഫ്രീദി പുറത്താക്കി. റഹ്മത്ത് ഷായും ഇക്രം അലിഖിലും ചേര്‍ന്നാണ് പിന്നീട് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ അലിഖില്‍ സ്‌കോര്‍ ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടി.

ഇമാദ് വാസിമിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് റഹ്മത്ത് ഷാ പുറത്തായത്. അധികം വൈകാതെ തന്നെ അലിഖിലും മടങ്ങി. പിന്നീട് അസ്ഗര്‍ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍ എന്നിവരുടെ പോരാട്ടമാണ് അഫ്ഗാന്റെ സ്‌കോര്‍ 200 കടത്തിയത്. അഫ്ഗാന്‍ 35 പന്തില്‍ 42 റണ്‍സെടുത്തു. സദ്രാന്‍ 54 പന്തിലാണ് 42 റണ്‍സെടുത്തത്. ഇവരാണ് ടീമിന്റെ ടോപ് സ്‌കോറര്‍മാര്‍. നാല് വിക്കറ്റെടുത്ത അഫ്രീദി പാക് ബൗളര്‍മാരില്‍ തിളങ്ങി. വഹാബ് റിയാസിനും ഇമാദിനും രണ്ട് വിക്കറ്റ് ലഭിച്ചു.

എന്നാല്‍ പാകിസ്താന്‍ ബാറ്റിംഗ് നല്ല രീതിയിലായിരുന്നില്ല തുടങ്ങിയത്. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ ഫഖര്‍ സമാനെ മുജീബ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ പ്രതിരോധത്തിലായെങ്കിലും ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം എന്നിവര്‍ ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഇമാം 51 പന്തില്‍ 36 റണ്‍സടിച്ചു. ബാബര്‍ 51 പന്തില്‍ 45 റണ്‍സുമടിച്ചു. എന്നാല്‍ ഇവരെ രണ്ടുപേരെയും മുഹമ്മദ് നബി പുറത്താക്കിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി. അധികം വൈകാതെ മുഹമ്മദ് ഹഫീസും ഹാരിസ് സൊഹൈലും പുറത്തായി. പിച്ചിന് വേഗം കുറയുന്നത് മനസ്സിലാക്കിയായിരുന്നു അഫ്ഗാന്റെ പ്രകടനം. എന്നാല്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്റെ തീരുമാനങ്ങളാണ് പാകിസ്താനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. പുറത്താവാതെ 49 റണ്‍സടിച്ച ഇമാദ് വാസിമാണ് കളി പാകിസ്താന് അനുകൂലമാക്കിയത്. ഇമാദ് തന്നെയാണ് കളിയിലെ താരം.

Jun 29, 2019, 10:28 pm IST

അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് ജയം. സ്‌കോര്‍: അഫ്ഗാന്‍ 227, പാകിസ്താന്‍ 49.4 ഓവറില്‍ ഏഴിന് 230

Jun 29, 2019, 9:31 pm IST

പാകിസ്താന് 12 ഓവറില്‍ വിജയിക്കാന്‍ 74 റണ്‍സ്. സ്‌കോര്‍: അഞ്ചിന് 154

Jun 29, 2019, 7:21 pm IST

പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം. പഖര്‍ സമാന്‍ പുറത്ത്. സ്‌കോര്‍ 6

Jun 29, 2019, 6:41 pm IST

അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന്‍ 228 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ ഒമ്പതിന് 227

Jun 29, 2019, 6:34 pm IST

അഫ്ഗാനിസ്ഥാന് ഒമ്പതാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 221

Jun 29, 2019, 6:22 pm IST

അഫ്ഗാനിസ്ഥാന് എട്ടാം വിക്കറ്റ് നഷ്ടം. റാഷിദ് ഖാന്‍ പുറത്ത്. ഷഹീന്‍ അഫ്രീദിക്ക് നാലാം വിക്കറ്റ്‌

Jun 29, 2019, 6:02 pm IST

അഫ്ഗാനിസ്ഥാന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 190

Jun 29, 2019, 4:56 pm IST

അഫ്ഗാനിസ്ഥാന് അഞ്ചാം വിക്കറ്റ് നഷ്ടം. ഇക്രം അലി ഖില്‍ പുറത്ത്‌

Jun 29, 2019, 4:46 pm IST

അഫ്ഗാനിസ്ഥാന് നാലാം വിക്കറ്റ് നഷ്ടം. 42 റണ്‍സെടുത്ത അസ്ഗര്‍ അഫ്ഗാനാണ് പുറത്തായത്. സ്‌കോര്‍ 121

Jun 29, 2019, 4:21 pm IST

അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ 19ാം ഓവറില്‍ 100 കടന്നു

Jun 29, 2019, 4:06 pm IST

അഫ്ഗാനിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം

Jun 29, 2019, 3:45 pm IST

അഫ്ഗാനിസ്ഥാന് രണ്ട്‌ വിക്കറ്റ് നഷ്ടം. സ്‌കോര്‍ 9.4 ഓവറില്‍ 46

Jun 29, 2019, 2:45 pm IST
ഏഷ്യന്‍ പോരില്‍ അഫ്ഗാനിസ്ഥാന് ടോസ്..... പാകിസ്താനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

പാകിസ്താനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Saturday, June 29, 2019, 22:46 [IST]
Other articles published on Jun 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+