For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രണ്ടന്‍ ടെയ്‌ലറിന്റെ സെഞ്ച്വറി പാഴായി- പാകിസ്താനോട് തോറ്റ് തുടങ്ങി സിംബാബ്‌വെ

റാവല്‍പിണ്ടി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് ജയം. 26 റണ്‍സിനാണ് പാകിസ്താന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെയുടെ ചെറുത്ത് നില്‍പ്പ് 49.4 ഓവറില്‍ 255 റണ്‍സില്‍ അവസാനിച്ചു. സിംബാബ്‌വെയുടെ ബ്രണ്ടന്‍ ടെയ്‌ലര്‍ (112) സെഞ്ച്വറി നേടിയെങ്കിലും ടീമിന് വിജയിപ്പിക്കാനായില്ല. കളിയിലെ താരം ബ്രണ്ടന്‍ ടെയ്‌ലറാണ്. 2023ലെ ഏകദിന ലോകകപ്പിന്റെ യോഗ്യതയ്ക്കായി ഐസിസി നടത്തുന്ന ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായുള്ള പരമ്പരയാണിത്.

ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫഖര്‍ സമാന്റെ അഭാവത്തില്‍ പാകിസ്താനുവേണ്ടി ഇമാം ഉല്‍ ഹഖും (58) ആബിദ് അലിയും (21) ഓപ്പണര്‍മാരായി.ആബിദ് അലി പുറത്താകുമ്പോള്‍ 47 റണ്‍സായിരുന്നു പാക് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇമാം റണ്ണൗട്ടായാണ് പുറത്തായത്. പാക് നായകന്‍ ബാബര്‍ അസാമിന് (19) തിളങ്ങാനായില്ല. മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ ഫോമിലേക്കുയരവെ ബ്ലെസിങ് മുസരാബാനിക്ക് വിക്കറ്റ് നല്‍കിയാണ് ബാബര്‍ പുറത്തായത്. ഹാരിസ് സൊഹൈല്‍ (71) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ പാക് നിരയിലെ ടോപ് സ്‌കോററായി. 6 ഫോറും രണ്ട് സിക്‌സുമാണ് ഹാരിസ് പറത്തിയത്. മുഹമ്മദ് റിസ്വാന്‍ (14),ഇഫ്തിഖര്‍ അഹ്മദ് (12),ഫഹീം അഷറഫ് (23) എന്നിവര്‍ വലിയ സ്‌കോര്‍ നേടാതെ മടങ്ങി. വാലറ്റത്ത് ഇമാദ് വാസിം (34) നടത്തിയ ബാറ്റിങ് വെടിക്കെട്ട് പാകിസ്താനെ തുണച്ചു. 1 ഫോറും രണ്ട് സിക്‌സുമാണ് ഇമാദ് വാസിം നേടിയത്. സിംബാബ്‌വെയ്ക്ക് വേണ്ടി മുസരാബാനി,ടെന്‍ഡെയ് ചിസോറോ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാള്‍ മൂംബ,സിക്കന്തര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

pakistan

മറുപടിക്കിറങ്ങിയ സിംബാബ് വെയ്ക്ക് തുടക്കത്തിലേ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 28 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റിലെ ക്രയ്ഗ് എര്‍വിന്‍ (41) ടെയ്‌ലര്‍ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും ടീം സ്‌കോര്‍ 99ല്‍ നില്‍ക്കെ എര്‍വിന്‍ മടങ്ങി. ഒരുവശത്ത് ടെയ്ല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ സഹതാരങ്ങളുടെ പിന്തുണ കുറവായിരുന്നു. 117 പന്തുകള്‍ നേരിട്ട് 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് ടെയ്‌ലറിന്റെ ഇന്നിങ്‌സ്. മധ്യനിരയില്‍ വെസ്ലി മധിവീരി (55) പൊരുതി നോക്കിയെങ്കിലും (55) ഫലമുണ്ടായില്ല. വാലറ്റവും പൊരുതാനാകാതെ മടങ്ങിയതോടെയാണ് സിംബാബ്‌വെയ്ക്ക് തോല്‍ക്കേണ്ടി വന്നത്. എന്നാലും കരുത്തരായ പാകിസ്താനെതിരേ ശക്തമായ പോരാട്ടം തന്നെ സിംബാബ് വെ കാഴ്ചവെച്ചു. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വഹാബ് റിയാസ് നാല് വിക്കറ്റും ഇമാദ് വാസിം ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Saturday, October 31, 2020, 12:22 [IST]
Other articles published on Oct 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+