വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളര്‍മാര്‍ തിളങ്ങി, ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ഏഴ് വിക്കറ്റ് ജയം. ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 88 റണ്‍സ് വിജയലക്ഷ്യം 22.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടക്കുകയായിരുന്നു. അസര്‍ അലി (31*),ബാബര്‍ അസാം (30) എന്നിവരുടെ ബാറ്റിങ്ങാണ് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ പാകിസ്താനെ വിജയത്തിലെത്താന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ആന്റിച്ച് നോക്കിയേ രണ്ട് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് പാകിസ്താന്‍ മുന്നിലെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഫവാദ് അലം കളിയിലെ താരമായി.

Pakistan beat South Africa by seven wickets in first Test | Oneindia Malayalam

ഒരു ദിവസം ബാക്കി നിര്‍ത്തിയാണ് പാകിസ്താന്‍ വിജയം പിടിച്ചെടുത്തത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 187 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 245 റണ്‍സിന് ഓള്‍ഔട്ടായി. നായകന്‍ ക്വിന്റന്‍ ഡീകോക്ക് (2) രക്ഷകനാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം മോശം ഫോമില്‍ തുടരുകയാണ്. മധ്യനിരയില്‍ ടെംബ ബാവുമയുടെ (40) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അതിനെ മുതലാക്കുന്നതില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടു. എയ്ഡന്‍ മാര്‍ക്രം (74),റാസി വാന്‍ ഡെര്‍ ഡൂസന്‍ (64) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഫഫ് ഡുപ്ലെസിസിനും (10) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

pakistan

പാകിസ്താനുവേണ്ടി നൗമാന്‍ അലി അഞ്ച് വിക്കറ്റും യാസിര്‍ ഷാ നാല് വിക്കറ്റും ഹസന്‍ അലി ഒരു വിക്കറ്റും വീഴ്ത്തി. പാകിസ്താന്റെ സ്പിന്‍ ആക്രമണത്തിന് മുന്നിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറിയത്. ഏറെ നാളായി മോശം ഫോമില്‍ തുടരുന്ന പാകിസ്താന്‍ ടീമിന് ഏറെ ആശ്വാസം നല്‍കുന്ന വിജയമാണിത്.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 158 റണ്‍സ് ലീഡ് പിടിക്കാന്‍ പാകിസ്താന് സാധിച്ചതാണ് മത്സരത്തില്‍ വഴിത്തിരിവായത്. മധ്യനിരയും വാലറ്റവും അവസരത്തിനൊത്ത് ഉയര്‍ന്നു. ഫഹീം അഷറഫ് (64),ഹസന്‍ അലി (21),നൗമാന്‍ അലി (24),യാസിര്‍ ഷാ (38) എന്നിവരെല്ലാം വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സെഞ്ച്വറി നേടിയ ഫവാദ് അലം (109) ആണ് പാകിസ്താന്റെ രക്ഷകനായത്. മുന്‍ നായകന്‍ അസര്‍ അലി (51) അര്‍ധ സെഞ്ച്വറിയും നേടി.ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജും കഗിസോ റബാദയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ആന്റിച്ച് നോക്കിയേ,ലൂങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 220 റണ്‍സില്‍ അവസാനിച്ചിരുന്നു. ഡീന്‍ എല്‍ഗറിന് (58) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ജോര്‍ജ് ലിന്‍ഡി (35),ഫഫ് ഡുപ്ലെസിസ് (23),കഗിസോ റബാദ (21) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. പാകിസ്താനുവേണ്ടി യാസിര്‍ ഷാ മൂന്നും ഷഹിന്‍ ഷാ അഫ്രീദി,നൗമാന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റും ഹസന്‍ അലി ഒരു വിക്കറ്റും സ്വന്തമാക്കി.

Story first published: Friday, January 29, 2021, 19:23 [IST]
Other articles published on Jan 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X