Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pak Vs SA 1st Test: ദക്ഷിണാഫ്രിക്ക 220ന് പുറത്ത്, പാകിസ്താനും ബാറ്റിങ് തകര്‍ച്ച

കറാച്ചി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 220ന് പുറത്ത്. പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. മറുപടിക്കിറങ്ങിയ പാകിസ്താനും ആദ്യ ദിനം കാലിടറി. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. അസര്‍ അലി (5), ഫവാദ് അലാം (5) എന്നിവരാണ് ക്രീസില്‍.

തട്ടകത്തില്‍ പാകിസ്താനെ ഞെട്ടിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായി. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ ആബിദ് അലിയെ (4) കഗിസോ റബാദ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓപ്പണര്‍ ഇമ്രാന്‍ ബട്ടും (9) റബാദയ്ക്ക് മുന്നില്‍ കീഴടങ്ങി. ക്യാപ്റ്റന്‍ ബാബര്‍ അസാമിനെയും (7) പാകിസ്താന് നഷ്ടമായി. കേശവ് മഹാരാജിന്റെ സ്പിന്നില്‍ ബാബര്‍ വീഴുകയായിരുന്നു. നൈറ്റ് വാച്ച്മാന്‍ ഷഹീന്‍ ഷാ അഫ്രീദിയെ (0) ആന്റിച്ച് നോക്കിയേയും മടക്കിയതോടെ വലിയ സമ്മര്‍ദ്ദത്തിലാണ് പാകിസ്താനുള്ളത്. ശക്തമായ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തെ രണ്ടാം ദിനം പാകിസ്താന്‍ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.

pakvssa

നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കും മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ (58) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയത് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു താരത്തിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. എയ്ഡന്‍ മാര്‍ക്രം (13),റാസി വാന്‍ ഡെര്‍ ഡൂസന്‍ (17),ഫഫ് ഡുപ്ലെസിസ് (23),ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്ക് (15),ടെംബ ബാവുമ (17) എന്നിവരെല്ലാം നിരാശപ്പെടുത്തി. വാലറ്റത്ത് ജിയോര്‍ജി ലിന്‍ഡി (35) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കഗിസോ റബാദ (21*) പുറത്താവാതെ നിന്നു.

പാകിസ്താനുവേണ്ടി സീനിയര്‍ സ്പിന്നര്‍ യാസിര്‍ ഷാ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുവ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയും നൗമാന്‍ അലിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ഹസന്‍ അലി ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയായതിനാല്‍ പാകിസ്താന് ജയം അഭിമാന പ്രശ്‌നമാണ്. സമീപകാലത്ത് കളിച്ച പരമ്പരയെല്ലാം തോറ്റ പാകിസ്താന് നാട്ടില്‍ നടക്കുന്ന ജയം നിര്‍ണ്ണായകമാണ്. തോറ്റാല്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖിനെയടക്കം പുറത്താക്കിയേക്കും.

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത ശേഷമാണ് ദക്ഷിണാഫ്രിക്ക പാകിസ്താനില്‍ പരമ്പരയ്‌ക്കെത്തിയത്. പഴയ ദക്ഷിണാഫ്രിക്കന്‍ ടീമിന് നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് നിലവിലെ ടീമിന്റെ പ്രകടനം. നായകനെന്ന നിലയില്‍ ക്വിന്റന്‍ ഡീകോക്ക് ഇനിയും മെച്ചപ്പെടാനേറെയുണ്ട്. പ്രായം തളര്‍ത്താത്ത പോരാളായായി ഫഫ് ഡുപ്ലെസിസ് അവസാന പരമ്പരയിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Story first published: Wednesday, January 27, 2021, 9:57 [IST]
Other articles published on Jan 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+