Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pak Vs SA 1st Test: സെഞ്ച്വറി നേടി ഫവാദ് അലം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാകിസ്താന് ലീഡ്

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി പാകിസ്താന്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന തകര്‍ന്ന നിലയില്‍ നിന്ന് രണ്ടാം ദിനം ആരംഭിച്ച പാകിസ്താന്‍ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ നിലവില്‍ 88 റണ്‍സ് ലീഡ് പാകിസ്താനുണ്ട്. ഹസന്‍ അലി (11),നൗമാന്‍ അലി (6) എന്നിവരാണ് ക്രീസില്‍. ഫവാദ് അലിയുടെ (109) സെഞ്ച്വറിയും ഫഹീം അഷറഫിന്റെയും (64) അസര്‍ അലിയുടെയും (51) അര്‍ധ സെഞ്ച്വറിയുമാണ് പാകിസ്താനെ രക്ഷിച്ചത്.

ആദ്യ ദിനത്തില്‍ വന്‍ തകര്‍ച്ചയാണ് പാകിസ്താന്‍ നേരിട്ടത്. നാല് വിക്കറ്റുകള്‍ ചെറിയ ഇടവേളയില്‍ നഷ്ടമായെങ്കിലും രണ്ടാം ദിനം ശക്തമായ തിരിച്ചുവരവ് നടത്താന്‍ പാകിസ്താനായി. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അസറും ഫവാദും പാകിസ്താന് അടിത്തറപാകി. 151 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെയാണ് അസറിന്റെ തകര്‍പ്പന്‍ പ്രകടനം. ഫവാദ് 245 പന്തുകള്‍ നേരിട്ട് 9 ഫോറും രണ്ട് സിക്‌സും പറത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

fawadalam

മധ്യനിര താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് പാകിസ്താനിനെ കരുത്തായി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (33) ഫഹീം അഷറഫ് എന്നിവരുടെ പ്രകടനവും ലീഡ് ഉയര്‍ത്താന്‍ സഹായിച്ചു. 128 പന്തുകള്‍ നേരിട്ട് 9 ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു ഫഹീം അഷറഫിന്റെ പ്രകടനം. മൂന്നാം ദിനത്തില്‍ ലീഡ് 100 കടത്താനുറച്ചാവും ആതിഥേയര്‍ ബാറ്റിങ് പുനരാരംഭിക്കുക. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കഗിസോ റബാദ,ആന്റിച്ച് നോക്കിയാ,ലൂങ്കി എന്‍ഗിഡി,കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറിന് (58) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ഫഫ് ഡുപ്ലെസിസ് (23),ജോര്‍ജ് ലിന്‍ഡി (35),കഗിസോ റബാദ (21*) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. എയ്ഡന്‍ മാര്‍ക്രം (13),റാസി വാന്‍ ഡെര്‍ ഡൂസന്‍ (17),ക്വിന്റന്‍ ഡീകോക്ക് (15) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.

പാകിസ്താനുവേണ്ടി യാസിര്‍ ഷാ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നൗമാന്‍ അലി,ഷഹിന്‍ ഷാ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഹസന്‍ അലി ഒരു വിക്കറ്റും നേടി. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക പാകിസ്താനില്‍ പരമ്പരയ്‌ക്കെത്തിയിരിക്കുന്നത്.

Story first published: Thursday, January 28, 2021, 10:09 [IST]
Other articles published on Jan 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+