Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: കൂറ്റന്‍ വിജയ ലക്ഷ്യം മുന്നോട്ട് വെച്ച് കിവീസ്, പാകിസ്താന്‍ തകരുന്നു

മൗണ്ട് മൗഗന്വൂയി: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ തകരുന്നു. ആതിഥേയരായ ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 373 റണ്‍സിന് മറുപടിക്കിറങ്ങിയ പാകിസ്താന്‍ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റും ഒരു ദിവസവും ബാക്കി നില്‍ക്കെ പാകിസ്താന് ജയിക്കാന്‍ 302 റണ്‍സ് കൂടി വേണം. അസര്‍ അലിക്കൊപ്പം (34) ഫവാദ് അലമാണ് (21) ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ 138 റണ്‍സ് ലീഡ് നേടിയ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് പാകിസ്താനെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ടോം ലാദം (53), ടോം ബ്ലന്‍ഡല്‍ (64) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങിയത്. ഇരുവര്‍ക്കും ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കെയ്ന്‍ വില്യംസണ്‍ (21), റോസ് ടെയ്‌ലര്‍ (12*),ഹെന്റി നിക്കോള്‍സ് (11),ബിജെ വാല്‍ട്ടിങ് (5),മിച്ചല്‍ സാന്റ്‌നര്‍ (6*) എന്നിവരാണ് രണ്ടാം ഇന്നിങ്‌സിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനുവേണ്ടി നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അബ്ബാസ് ഒരു വിക്കറ്റും പിഴുതു.

nzvspaktest

മറുപടിക്കിറങ്ങിയ പാകിസ്താന് അക്കൗണ്ട് തുറക്കും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഷാന്‍ മസൂദിനെ ടിം സൗത്തി മടക്കിയപ്പോള്‍ ആബിദ് അലിയെ ട്രന്റ് ബോള്‍ട്ടും മടക്കി. നാലാമന്‍ ഹാരിസ് സൊഹൈലും (9) പെട്ടെന്ന് മടങ്ങിയെങ്കിലും അസര്‍ അലി-ഫവാദ് അലം കൂട്ടുകെട്ടാണ് പാകിസ്താനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 34 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായാണ് ഇരുവരും മുന്നേറുന്നത്. അഞ്ചാം ദിനത്തിനെ ഇരുവരുടെയും പ്രകടനം പാകിസ്താന് നിര്‍ണ്ണായകമാണ്. ബാബര്‍ അസാമിന്റെ അഭാവം പാകിസ്താന്‍ നിരയിലുണ്ട്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 431 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണിന്റെ (129) ബാറ്റിങ്ങാണ് കിവീസിന് കരുത്തായത്. റോസ് ടെയ്‌ലര്‍ (70), ഹെന്‍ റി നിക്കോള്‍സ് (56),ബി ജെ വാല്‍ട്ടിങ് (73), എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ പാകിസ്താന്‍ 239ല്‍ ഒതുങ്ങി. വന്‍ തകര്‍ച്ചയെ പാകിസ്താന്‍ മുന്നില്‍ക്കണ്ടെങ്കിലും മധ്യനിരയിലെ ഫഹീം അഷറഫിന്റെയും (91) നായകന്‍ മുഹമ്മദ് റിസ്വാന്റെയും (71) ബാറ്റിങ് പാകിസ്താനെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റുകയായിരുന്നു.

Story first published: Tuesday, December 29, 2020, 15:41 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+