For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: പിടിമുറുക്കി കിവീസ്, ഒന്നാം ഇന്നിങ്‌സ് ലീഡ്, പാകിസ്താന്‍ 239ന് പുറത്ത്

മൗണ്ട് മൗഗന്യൂയി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസീലന്‍ഡ്. ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 431 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ 239 റണ്‍സിന് കൂടാരം കയറി. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 192 റണ്‍സിന്റെ ലീഡും ന്യൂസീലന്‍ഡ് സ്വന്തമാക്കി. രണ്ട് ദിവസം ബാക്കി നില്‍ക്കെ പാകിസ്താന് സമനിലയെങ്കിലും ഒപ്പിക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും.

ആതിഥേയരുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന് തുടക്കം മുതല്‍ പിഴച്ചു. മധ്യനിരയില്‍ ഫഹീം അഷറഫ് (91),നായകനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ (71) എന്നിവരുടെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് തന്നെ പാകിസ്താന് ഏറ്റുവാങ്ങേണ്ടി വന്നേനെ. ഷാന്‍ മസൂദ് (10),ആബിദ് അലി (25) എന്നിവര്‍ക്ക് മികച്ച തുടക്കം നല്‍കാനായില്ല. നായകന്‍ ബാബര്‍ അസാമിന്റെ അഭാവം പാകിസ്താന്‍ ബാറ്റിങ് നിരയില്‍ നിഴലിച്ച് നിന്നു.മുഹമ്മദ് അബ്ബാസ് (5),അസര്‍ അലി (5),ഹാരിസ് സൊഹൈല്‍ (3),ഫവാദ് അലം (9) എന്നിവരെല്ലാം വന്നതിലും വേഗം മടങ്ങി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലേക്ക് തകര്‍ന്ന പാകിസ്താനെ തുണച്ചത് റിസ്വാന്റെയും ഫഹീമിന്റെയും ബാറ്റിങ്ങാണ്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 107 റണ്‍സാണ് പാക് ഇന്നിങ്‌സിനോട് ചേര്‍ത്തത്.

nzvspaktest

മുഹമ്മദ് റിസ്വാന്‍ 142 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകള്‍ നേടിയപ്പോള്‍ ഫഹീം അഷറഫ് 134 പന്തുകള്‍ നേരിട്ട് 15 ഫോറും 1 സിക്‌സും പറത്തി. വാലറ്റത്ത് യാസിര്‍ ഷാ (4),ഷഹീന്‍ ഷാ അഫ്രീദി (6) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. കിവീസിനുവേണ്ടി കെയ്ല്‍ ജാമിന്‍സന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിന് കരുത്തായത് നായകന്‍ കെയ്ന്‍ വില്യംസണിന്റെ (129) ബാറ്റിങ്ങാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇരട്ട സെഞ്ച്വറി നേട്ടത്തിനുശേഷം പാകിസ്താനെ നേരിടാനെത്തിയപ്പോഴും അദ്ദേഹം മികച്ച ഫോം നിലനിര്‍ത്തുകയായിരുന്നു. റോസ് ടെയ്‌ലര്‍ (70),ഹെന്‍ റി നിക്കോള്‍സ് (56),ബിജെ വാല്‍ട്ടിങ് (73) എന്നിവരും ന്യൂസീലന്‍ഡ് നിരയില്‍ തിളങ്ങി. ടോം ലാദത്തിന് (4) മികവിനൊത്ത് ഉയരാനായില്ല. പാകിസ്താനുവേണ്ടി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റും യാസിര്‍ ഷാ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അബ്ബാസ്,ഫഹീം അഷറഫ്,നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Monday, December 28, 2020, 15:41 [IST]
Other articles published on Dec 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+