രണ്ടാം ടെസ്റ്റ്: ന്യൂസീലന്‍ഡിനെതിരേ പാകിസ്താന്‍ 297ന് പുറത്ത്, അസറിനും റിസ്വാനും അര്‍ധ സെഞ്ച്വറി
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്താന്‍ 297ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന്‍ ഒരു ദിവസത്തിനുള്ളില്‍ത്തന്നെ ഓള്‍ഔട്ട് ആവുകയായിരുന്നു. അസര്‍ അലിയുടെയും (93),നായകന്‍ മുഹമ്മദ് റിസ്വാന്റെയും (61) അര്‍ധ സെഞ്ച്വറി പ്രകടനമാണ് പാകിസ്താനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ബാബര്‍ അസാമിന്റെ അഭാവം രണ്ടാം മത്സരത്തിലും പാക് ബാറ്റിങ് നിരയെ ബാധിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസനാണ് പാകിസ്താന്‍ പതനം വേഗത്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന് തുടക്കത്തിലേ തന്നെ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ അക്കൗണ്ട് തുറക്കാതെ ഷാന്‍ മസൂദ് (0) മടങ്ങി. രണ്ടാം വിക്കറ്റില്‍ ആബിദ് അലിയും (25) അസര്‍ അലിയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കി. ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് പാക് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ആബിദ് മടങ്ങിയെങ്കിലും ഒരുവശത്ത് നിലയുറപ്പിച്ച ആബിദ് പാകിസ്താനെ മുന്നോട്ട് നയിച്ചു.

172 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറി ഉള്‍പ്പെടെയാണ് അസര്‍ അലിയുടെ പ്രകടനം. ഹാരിസ് സൊഹൈല്‍ (1),ഫവാദ് അലം (2) എന്നിവര്‍ വന്നതിലും വേഗത്തില്‍ മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ പാകിസ്താന്‍ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും റിസ്വാന്റെയും ഫഹീം അഷറഫിന്റെയും (48),അരങ്ങേറ്റ താരം സഫര്‍ ജൊഹാറിന്റെയും (34) പ്രകടനം തുണച്ചു. 2020ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള പിസിബിയുടെ അവാര്‍ഡ് നേടിയ റിസ്വാന്‍ നായകനെന്ന നിലയില്‍ ബാറ്റുകൊണ്ട് മികവ് കാട്ടി. 71 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ മനോഹര പ്രകടനം.

ഫഹീം 88 പന്തില്‍ 8 ഫോര്‍ നേടിയപ്പോള്‍ 62 പന്തില്‍ 6 ബൗണ്ടറിയാണ് സഫര്‍ നേടിയത്. വാലറ്റത്ത് ഷഹീന്‍ ഷാ അഫ്രീദി (4),മുഹമ്മദ് അബ്ബാസ് (0*),നസീം ഷാ (12) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിസന്റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 21 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മാറ്റ് ഹെന്റി ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിലെ പ്രകടനത്തോടെ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കോലിയേയും സ്മിത്തിനെയും മറികടന്ന് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലൂടെ തിളങ്ങിയാല്‍ ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിക്കാന്‍ വില്യംസണാവും. ഇന്ത്യക്കെതിരായ മൂന്നാത്തെയും നാലാമത്തെയും മത്സരത്തില്‍ തിളങ്ങിയാല്‍ സ്റ്റീവ് സ്മിത്ത് വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications