For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കെതിരായ തോല്‍വിക്ക് കാരണം ടീമിലെ പ്രശ്‌നങ്ങള്‍, സര്‍ഫ്രാസ് ഉടന്‍ തെറിക്കും, പറയുന്നത് ഇവര്‍

By Vaisakhan MK
തോല്‍വിക്ക് കാരണം ടീമിലെ പ്രശ്‌നങ്ങള്‍, സര്‍ഫ്രാസ് ഉടന്‍ തെറിക്കും | Oneindia Malayalam

ലണ്ടന്‍: ഇന്ത്യക്കെതിരായ തോല്‍വിയില്‍ പാകിസ്താനെതിരെ വിമര്‍ശനം കടുക്കുന്നു. പാകിസ്താന്‍ ടീമിലെ പ്രശ്‌നങ്ങളാണ് തോല്‍വി കാരണമെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. പാകിസ്താന്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതോടെ 2007ലെ ടീമിലുണ്ടായ സമാന സാഹചര്യത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ്. അന്ന് ടീമിലെ പല താരങ്ങളും തമ്മില്‍ പരസ്പരം സംസാരിക്കാറില്ലെന്ന് തെളിഞ്ഞിരുന്നു. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പാകിസ്താന്‍ പുറത്താവുകയും ചെയ്തിരുന്നു.

1

പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ ടീമിനുള്ളില്‍ ഗ്രൂപ്പിസം ശക്തമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ഫ്രാസിന്റെ രീതികള്‍ ശരിയല്ലെന്നാണ് യുവതാരങ്ങള്‍ പറയുന്നത്. ഇത് ഇന്ത്യക്കെതിരായ മത്സരത്തില്‍ പ്രകടമായിരുന്നു. സര്‍ഫ്രാസ് ഉടന്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തെറിക്കുമെന്നാണ് സൂചന. മോശം പ്രകടനം കാരണം ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. എന്നാല്‍ പാകിസ്താന്‍ ടീം ഇതിനോട് പ്രതികരിച്ചിട്ടില്ല.

മത്സരത്തില്‍ വിജയ് ശങ്കറിന്റെ പന്തില്‍ സര്‍ഫ്രാസ് പുറത്തായശേഷം ദേഷ്യത്തോടെയാണ് ഡ്രസിംഗ് റമില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ കളിക്കാരോട് അദ്ദേഹം ദേഷ്യപ്പെടുകയും ചെയ്തു. ഇമാദ് വാസിം, ഇമാം ഉള്‍ഹക്ക് എന്നീ താരങ്ങള്‍ തനിക്കെതിരെ ഗ്രൂപ്പിസം കളിക്കുന്നു എന്നാണ് സര്‍ഫ്രാസ് ഉന്നയിച്ചിരിക്കുന്നത്. തന്നെ ടീമില്‍ പിന്തുണയ്ക്കാന്‍ ഇവര്‍ അനുവദിക്കുന്നില്ലെന്നും സര്‍ഫ്രാസ് ഇവരോട് തുറന്ന് പറഞ്ഞെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ ടീമില്‍ നിരവധി ഗ്രൂപ്പുകളുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഹമ്മദ് ആമിറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ഇമാദ് വാസിമിന്റെ നേതൃത്വത്തിലുമാണ് ഗ്രൂപ്പ് കളി നടക്കുന്നത്. ഇവര്‍ സര്‍ഫ്രാസിനെ പുറത്താക്കാന്‍ ശക്തമായി ശ്രമിക്കുന്നുണ്ടെന്നും പറയുന്നു. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ പരാജയത്തിന് ശേഷം ഷോയിബ് മാലിക്, ഇമാദ്, ഇമാം, ബാബര്‍ എന്നിവര്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരാധകരും ആരോപിച്ചിരുന്നു. ഇതിന്റെ ശബ്ദ സാമ്പിളുകളും പുറത്ത് വന്നിരുന്നു. അതേസമയം സര്‍ഫ്രാസ് കളിക്കാരോട് ദേഷ്യപ്പെട്ടെന്നും, എന്നാല്‍ കാരണം അതല്ലെന്നും പാക് താരങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്.

Story first published: Monday, June 17, 2019, 22:47 [IST]
Other articles published on Jun 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+