Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കു', വിരമിക്കല്‍ പിന്‍വലിക്കുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരേ അമീര്‍

കറാച്ചി: ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീറിന്റെ വിരമിക്കല്‍. ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞതോടെ പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖിനെതിരേയും ബൗളിങ് കോച്ച് വഖാര്‍ യൂനിസിനെതിരെയും ആരോപണം ഉന്നയിച്ച് മുഹമ്മദ് അമീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി മുഹമ്മദ് അമീര്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് പാക് പേസര്‍.

ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂവെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഞാന്‍ ബോര്‍ഡിനെ നേരിട്ടുള്ള കണ്ടിരുന്നു. പുതിയ മാനേജ്‌മെന്റ് വന്നാല്‍ ടീമിലേക്ക് എത്താമെന്ന് പറഞ്ഞു. നിലവിലെ മാനേജ്‌മെന്റുമായി ഒത്ത് പോകുമെന്ന് തോന്നുന്നില്ല. കാരണം തീരുമാനം ഒരു ദിവസംകൊണ്ട് മാറുന്നില്ല. ഇതിനെക്കുറിച്ച് അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍ നിലവിലെ മാനേജ്‌മെന്റ് മാറിയാല്‍ മാത്രമെ ഞാന്‍ പാകിസ്താന്‍ ടീമിനുവേണ്ടി ഇനി കളിക്കൂ. അതിനാല്‍ത്തന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തി നിങ്ങളുടെ കഥ വില്‍ക്കൂ'-സമാ ടിവിയോട് അമീര്‍ പറഞ്ഞു.

mohammadamir

ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമീര്‍ ബ്രിട്ടണ്‍ പൗരത്വം നേടുന്നതിനായാണ് പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന തരത്തിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബിബിഎല്ലിലും ഐപിഎല്ലിലും കളിക്കാന്‍ അമീര്‍ പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടി20 ലീഗില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും പലപ്പോഴും തഴയുന്ന സമീപനമാണ് ടീം മാനേജ്‌മെന്റില്‍ നിന്ന് ഉണ്ടായത്. ഇതാണ് പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിലേക്ക് അമീറിനെ എത്തിച്ചത്.

ലങ്കാ പ്രീമിയര്‍ ലീഗില്‍ ഗല്ലി ഗ്ലാഡിയേറ്റേഴ്‌സിനുവേണ്ടി മുഹമ്മദ് അമീര്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ കൊളംബോ കിങ്‌സിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനവും അമീര്‍ നടത്തിയിരുന്നു. 2019-20 ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഖുല്‍ന ടൈഗേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം.ടൂര്‍ണമെന്റില്‍ ആറ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് അമീര്‍ പാക് ജഴ്‌സിയില്‍ നേടിയത്.

Story first published: Monday, January 18, 2021, 14:39 [IST]
Other articles published on Jan 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+