Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പഠിച്ച് വളരണോ? എങ്കില്‍ ഇന്ത്യയോട് കളിക്കൂ- ജുനൈദ് ഖാന്‍

കറാച്ചി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ ഏറെ നാളുകളായി കായിക ടൂര്‍ണമെന്റുകളൊന്നും കളിക്കാറില്ല. ക്രിക്കറ്റില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് അവസരം. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്ന മത്സരത്തിന് കേവലം മത്സരം എന്നതിലുപരിയായ വാശിയും പോരാട്ട വീര്യവും ഉണ്ടാവാറുണ്ട്.

കേവലം ക്രിക്കറ്റ് മത്സരം എന്നതിലുപരിയായി രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വൈകാരികമായ പോരാട്ടമാണ് ഇത് മാറാറുണ്ട്. രാജ്യത്തിന്റെ അഭിമാനം കാക്കാനുള്ള മത്സരമെന്ന നിലയിലേക്ക് പോരാട്ടം വഴിമാറുന്നതോടെ താരങ്ങള്‍ക്കും സമ്മര്‍ദ്ദം ഏറെയാണ്. ഇപ്പോഴിതാ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കരിയറില്‍ വളരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയോട് മത്സരം കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ പേസ് ബൗളര്‍ ജുനൈദ് ഖാന്‍.

'സമ്മര്‍ദ്ദങ്ങളെ നേരിട്ട് കരിയറില്‍ വളരാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇന്ത്യക്കെതിരേ കളിക്കുക. രണ്ട് ടീമുകള്‍ക്കും വലിയ സമ്മര്‍ദ്ദമായിരിക്കും ഉണ്ടായിരിക്കുക. അപ്പോഴത്തെ സാഹചര്യം അതി മനോഹരമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ച്ചയായി മത്സരം കളിക്കണമെന്നാണ് അഭിപ്രായം. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഉടനെയൊന്നും അത് നടക്കുമെന്ന് കരുതുന്നില്ല'-ജുനൈദ് ഖാന്‍ പറഞ്ഞു.

ind

ലോകകപ്പില്‍ പാകിസ്താന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യ, പാകിസ്താന്‍ ആര് തോറ്റാലും അത് ആരാധകരെ വളരെ നിരാശരാക്കുകയും ജയിച്ചാല്‍ പ്രത്യേക ആഘോഷമായി മാറുകയും ചെയ്യാറുണ്ട്. ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയത് പാകിസ്താനെ പരാജയപ്പെടുത്തിയായിരുന്നു.

2012-13ലെ ഇന്ത്യന്‍ പര്യടനത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും ജുനൈദ് ഖാന്‍ പറഞ്ഞു. '2012-2013ലെ ഇന്ത്യന്‍ പര്യടനത്തില്‍ ഞാനുമുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ഇന്ത്യയും പാകിസ്താനും മത്സരം കളിച്ചാല്‍ ഇരു രാജ്യത്തെയും ആരാധകരെ അത് വളരെ അധികം സന്തോഷിപ്പിക്കും'-ജുനൈദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള പാക് പേസറാണ് ഇടം കൈയനായ ജുനൈദ് ഖാന്‍. 2012-13ലെ പരമ്പരയില്‍ മൂന്ന് ഏകദിനത്തിലും വിരാട് കോലിയുടെ വിക്കറ്റ് നേടിയത് ജുനൈദ് ഖാനായിരുന്നു. 13 റണ്‍സാണ് മൂന്ന് മത്സരത്തില്‍ നിന്ന് കോലിക്ക് നേടാനായത്.

31കാരനായ താരം 22 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റും 76 ഏകദിനത്തില്‍ നിന്ന് 110 വിക്കറ്റും 9 ടി20യില്‍ നിന്ന് 8 വിക്കറ്റും നേടിയിട്ടുണ്ട്. 2019ലാണ് അദ്ദേഹം അവസാനമായി പാകിസ്താനായി കളിച്ചത്. 2019ലെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തതില്‍ പിസിബിക്കെതിരേ പരസ്യമായി പ്രതിഷേധിച്ച് ജുനൈദ് രംഗത്തെത്തിയിരുന്നു.

Story first published: Sunday, July 11, 2021, 18:06 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+