Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോഹിത് ശര്‍മ വേദനിപ്പിക്കും, എന്നെ വളരെ ബുദ്ധിമുട്ടിച്ചു', പാക് പേസര്‍ ഹസന്‍ അലി

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ പേസര്‍മാരില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഹസന്‍ അലി. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഇന്ത്യക്കെതിരായ ഫൈനലിലും തിളങ്ങി. ഇപ്പോഴിതാ തന്നെ ഏറെ ബുദ്ധിമുട്ടിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത നിലവില്‍ ബാറ്റ്‌സ്മാനാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെയാണ് ഏറ്റവും പ്രയാസപ്പെടുത്തുന്ന ബാറ്റ്‌സ്മാനായി ഹസന്‍ അഭിപ്രായപ്പെട്ടത്.'എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള സമയം നല്‍കിയ ബാറ്റ്‌സ്മാനെന്ന് ഞാന്‍ വിശ്വസിക്കുന്നത് രോഹിത് ശര്‍മയെയാണ്. 2018ലെ ഏഷ്യാ കപ്പിലും 2019ലെ ഏകദിന ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിതിനെ നേരിട്ടു. രോഹിതിനെതിരേ അധികം മത്സരം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

rohit

തന്റേതായ ദിവസം നിങ്ങളെ വല്ലാതെ വേദനിപ്പിക്കാന്‍ രോഹിതിന് സാധിക്കും. എന്നെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഏത് ഭാഗത്തേക്കും പന്തടിക്കാനുള്ള കഴിവ് രോഹിതിനുണ്ട്. പന്തിനെ വൈകി ലൈന്‍ നോക്കി കളിക്കാന്‍ അവന് സാധിക്കും. പ്രത്യേകിച്ച് പിക് അപ് ഷോട്ടകള്‍. അത് കളിക്കുക അത്ര എളുപ്പമല്ല. എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ സാധിക്കുന്ന ഷോട്ടല്ലത്. എന്നാല്‍ രോഹിത് അനായാസമായി കളിക്കും'-ഹസന്‍ അലി പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പ് രോഹിതിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട ടൂര്‍ണമെന്റാണ്. അഞ്ച് സെഞ്ച്വറിയടക്കം രോഹിത് നിറഞ്ഞാടുകയും ലോകകപ്പിലെ ടോപ് സ്‌കോററാവുകയും ചെയ്തു. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ രോഹിതിന് തിളങ്ങാന്‍ സാധിച്ചില്ല. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറാണ് രോഹിത് ശര്‍മ.

വലിയ പ്രതീക്ഷ നല്‍കി കരിയര്‍ തുടങ്ങിയ ഹസന്‍ അലിക്ക് തുടര്‍ച്ചയായ പരിക്കുകള്‍ തിരിച്ചടി നല്‍കിയെങ്കിലും സമീപകാലത്ത് മികച്ച പ്രകടനവുമായി അദ്ദേഹം തിരിച്ചെത്തി. അവസാന നാല് ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റുകള്‍ ഹസന്‍ അലി വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സിംബാബ്‌വെയ്‌ക്കെതിരെയും പരമ്പര നേടാന്‍ ഹസന്‍ അലിയുടെ പ്രകടനം പാകിസ്താനെ സഹായിച്ചിരുന്നു.

26കാരനായ താരം 13 ടെസ്റ്റില്‍ നിന്ന് 57 വിക്കറ്റും 54 ഏകദിനത്തില്‍ നിന്ന് 83 വിക്കറ്റും 36 ടി20യില്‍ നിന്ന് 48 വിക്കറ്റും നേടിയിട്ടുണ്ട്. ടി20 ലോകകപ്പ് നടന്നാല്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ആരാധകര്‍ക്ക് കാണാന്‍ സാധിച്ചേക്കും. ഏഷ്യാ കപ്പ് പാകിസ്താനില്‍ നടന്നാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനാണ് സാധ്യത.

Story first published: Wednesday, June 2, 2021, 17:36 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+