ഇന്ത്യന്‍ ആരാധകരുടെ പണി ഞങ്ങള്‍ എടുക്കില്ല.... പാക് നായകന്‍ പറയുന്നത് ഇങ്ങനെ
ലണ്ടന്‍: പാകിസ്താന്‍ നാളെ നിര്‍ണായക മത്സരത്തിനായി കളത്തില്‍ ഇറങ്ങുകയാണ്. ഓസ്‌ട്രേലിയയാണ് ടീമിന്റെ എതിരാളികള്‍. അതേസമയം സ്റ്റീവന്‍ സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും കളിയാക്കുന്നത് കാണികളില്‍ നിന്ന് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ആരാധകരെ പോലെ പാകിസ്താന്‍ ആരാധകരില്‍ നിന്ന് അത്തരമൊരു പരിഹാസം ഒരിക്കലും ഉണ്ടാവില്ലെന്ന് പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നു. ഇന്ത്യന്‍ ആരാധകരെ പോലെ പാകിസ്താന്‍ ആരാധകരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടാവില്ലെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

മത്സരത്തില്‍ പാകിസ്താന്‍ ആരാധകര്‍ വലിയ രീതിയില്‍ സ്റ്റേഡിയത്തിലെത്തും. പാകിസ്താന്‍ ആരാധകര്‍ ക്രിക്കറ്റിനെ ആരാധിക്കുന്നവരാണ്. അവര്‍ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഉണ്ടാവില്ലെന്ന് സര്‍ഫ്രാസ് പറഞ്ഞു. നേരത്തെ ഇന്ത്യന്‍ ഓസ്‌ട്രേലിയ മത്സരത്തിലാണ് ആരാധകര്‍ സ്മിത്തിനെ ചതിയനെന്ന് വിളിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇടപെട്ട് ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കോലി സ്മിത്തിനോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കും. അടുത്തിടെയുണ്ടായ തോല്‍വിയൊന്നും കാര്യമാക്കുന്നില്ല. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. നാളത്തെ മത്സരം മാത്രമാണ് മുന്നിലുള്ളത്. ഓസ്‌ട്രേലിയന്‍ ടീമില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ഞാന്‍ നോക്കുന്നില്ല. ടീമിനെ കുറിച്ച് മാത്രമാണ് ആലോചിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയന്‍ ടീമില്‍ ആവശ്യം വന്നാല്‍ മാറ്റങ്ങളുണ്ടാവുമെന്ന് ടീമിന്റെ സഹപരിശീലകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു.
ടീമിലെ ഫ്‌ളെക്‌സിബിലിറ്റിക്കായി മാറ്റങ്ങള്‍ ആവശ്യമായി വന്നേക്കും. ഇന്ത്യ സ്പിന്നര്‍മാരെ നേരിടുന്നതിന് വേണ്ടിയാണ് സ്മിത്തിനെ നേരത്തെ ഇറക്കിയത്. അത്തരം മാറ്റങ്ങള്‍ ഇനിയും ഉണ്ടാവും. അതേസമയം ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നിരയുടെ പ്രകടനം അത്ര മോശമായിരുന്നില്ല. വാര്‍ണറുടെ ദിവസമായിരുന്നില്ല അത്. ഇന്ത്യയുടെ നിലവാരത്തിനൊത്തുയരാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ലെന്നും പോണ്ടിംഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications