വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സര്‍ഫ്രാസിനെ കളിയാക്കിയ സംഭവം, മാപ്പു പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: പ്രതിസന്ധിഘട്ടത്തിലൂടെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കടന്നുപോകുന്നത്. ട്വന്റി-20 -യില്‍ ലോക ഒന്നാം നമ്പര്‍ ടീമായിട്ടു കൂടി ശ്രീലങ്ക അയച്ച രണ്ടാം നിരയോട് സര്‍ഫ്രാസും സംഘവും നാണംകെട്ടു തോറ്റു. ഇതിനെത്തുടര്‍ന്ന് സര്‍ഫ്രാസിനെ നായക സ്ഥാനത്തു നിന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. ഇനി ടെസ്റ്റില്‍ അസര്‍ അലിയും ട്വന്റി-20 -യില്‍ ബാബര്‍ അസമുമാണ് പാക്കിസ്ഥാനെ നയിക്കുക.

ഇതേസമയം, ഒരൊറ്റ പരമ്പര തോറ്റെന്ന് പറഞ്ഞ് സര്‍ഫ്രാസിനെ പുറത്താക്കിയ പിസിബിയുടെ നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മോശം ഫോമാണ് സര്‍ഫ്രാസിനെ ഒഴിവാക്കാന്‍ കാരണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുമ്പോഴും ഇത് അംഗീകരിക്കാന്‍ ഒരുവിഭാഗം ആരാധകര്‍ തയ്യാറല്ല.

ഇതിനിടയില്‍ സര്‍ഫ്രാസിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് പോസ്റ്റ് ചെയ്ത ട്വീറ്റും എരിതീയില്‍ എണ്ണയായി. നായകസ്ഥാനത്തു നിന്നും സര്‍ഫ്രാസിനെ നീക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഡാന്‍സ് കളിക്കുന്ന പാക് താരങ്ങളുടെ വീഡിയോ ജിഫാണ് പിസിബി ട്വിറ്ററില്‍ പങ്കുവെച്ചത്.

മാപ്പു പറഞ്ഞു

ഫ്രെയിമില്‍ നിന്നും സര്‍ഫ്രാസ് നടന്നകലുന്നതും ദൃശ്യങ്ങളില്‍ കാണാം. സര്‍ഫ്രാസിനെ കളിയാക്കിയ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ് വിവാദമാകാന്‍ വലിയ സമയം വേണ്ടിവന്നില്ല. എന്തായാലും നാനാഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ് പിസിബി. ട്വീറ്റ് അനവസരത്തിലാണെന്ന് സമ്മതിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് 2020 ട്വന്റി-20 ലോകകപ്പിന് വേണ്ടി തയ്യാറാക്കിയ പ്രമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായ ട്വീറ്റാണ് ഇന്നലെ പുറത്തുവന്നതെന്ന് അറിയിച്ചു.

2017 -ല്‍ ഇംഗ്ലണ്ടില്‍ വെച്ച് ഇന്ത്യയെ 180 റണ്‍സിന് കീഴടക്കി ചാമ്പ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തിയ പാക് നായകനാണ് സര്‍ഫ്രാസ് അഹമ്മദ്. അന്ന് ടീമിലെ വീരപുരുഷനായാണ് സര്‍ഫ്രാസിനെ പിസിബി വാഴ്ത്തിയത്. ട്വന്റി-20 ഫോര്‍മാറ്റില്‍ പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ തവണ വിജയം സമ്മാനിച്ച നായകനെന്ന വിശഷണവും സര്‍ഫ്രാസിനുണ്ട്. സര്‍ഫ്രാസ് നായകനായ കാലത്താണ് പാക്കിസ്ഥാന്‍ ട്വന്റി-20 -യില്‍ ലോക ഒന്നാം നമ്പര്‍ ടീമായി മാറിയതും.

ഏകദിന ക്യാപ്റ്റൻസിയിൽ അനിശ്ചിതത്വം

എന്നാല്‍ ഈ വര്‍ഷം ലോകകപ്പില്‍ ഇന്ത്യയോട് ദാരുണമായി തോറ്റതും പിന്നീട് ശ്രീലങ്കയ്ക്ക് മുന്നില്‍ ട്വന്റി-20 പരമ്പര അടിയറവ് വെച്ചതും സര്‍ഫ്രാസിന് വിനയായി. സര്‍ഫ്രാസിന്റെ ഏകദിന ക്യാപ്റ്റന്‍സി സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. എന്തായാലും അടുത്തവര്‍ഷം ജൂലായില്‍ മാത്രമേ പാക്കിസ്ഥാന് ഇനി ഏകദിന മത്സരമുള്ളൂ.

പകരക്കാരനെ വെച്ചിട്ടും ദക്ഷിണാഫ്രിക്ക ടോസ് തോറ്റു; ചിരിയടക്കാനാവാതെ കോലി

വ്യക്തിവൈരാഗ്യം

ഇതേസമയം, വ്യക്തിവൈരാഗ്യം മുന്‍നിര്‍ത്തിയാണ് സര്‍ഫ്രാസിന് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതെന്ന് മുന്‍ നായകന്‍ മോയിന്‍ ഖാന്‍ ആരോപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖിനും ബൗളിങ് പരിശീലകന്‍ വഖാര്‍ യൂനിസിനും സര്‍ഫ്രാസിനോട് താത്പര്യമില്ല. അതുകൊണ്ടാണ് താരത്തെ പിസിബി പുറത്താക്കിയതെന്ന് മോയിന്‍ ഖാന്‍ ആരോപിക്കുന്നു.

Story first published: Saturday, October 19, 2019, 14:48 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X