വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ആത്മഹത്യയ്‌ക്കൊരുങ്ങി, കാരണക്കാര്‍ ഇന്ത്യ!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് കോച്ച്

പാകിസ്താനെ ഇന്ത്യ 89 റണ്‍സിനു തോല്‍പ്പിച്ചിരുന്നു

By Manu
ഇന്ത്യക്കെതിരായ തോല്‍വിയിൽ ആത്മഹത്യയ്‌ക്കൊരുങ്ങി പാക് കോച്ച് മിക്കി ആര്‍തര്‍

ലണ്ടന്‍: ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയോടേറ്റ തോല്‍വിക്കു ശേഷം ദക്ഷിണാഫ്രിക്കയെ മറികടന്ന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയതിന്റെ ആശ്വാസത്തിലാണ് പാകിസ്താന്‍. ജൂണ്‍ 16ന് നടന്ന ക്ലാസിക്കില്‍ മഴ നിയമപ്രകാരം 89 റണ്‍സിനാണ് പാക് പട ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന് നേരിട്ട തുടര്‍ച്ചയായ ഏഴാമത്തെ തോല്‍വിയായിരുന്നു ഇത്.

ഇന്ത്യക്ക് ആശ്വസിക്കാം, ആന്ദ്രെ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, ആംബ്രിസ് പകരക്കാരന്‍ ഇന്ത്യക്ക് ആശ്വസിക്കാം, ആന്ദ്രെ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, ആംബ്രിസ് പകരക്കാരന്‍

ഇന്ത്യക്കെതിരായ ദയനീയ തോല്‍വിക്കു ശേഷം വലിയ വിമര്‍ശനങ്ങളാണ് പാക് ടീമിന് നേരിടേണ്ടി വന്നത്. ആരാധകരുടെ ഭാഗത്തു നിന്നു മാത്രമല്ല മുന്‍ താരങ്ങളുടെ ഭാഗത്തു നിന്നും പാക് ടീമിന് വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്നു. ഇന്ത്യമായുള്ള മല്‍സരശേഷമുള്ള തന്റെ മനോനിലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പാക് കോച്ച മിക്കി ആര്‍തര്‍.

ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു

ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു

ഇന്ത്യയോടേറ്റ വന്‍ തോല്‍വി മാനസികമായി തന്നെ തളര്‍ത്തിയതായി ആര്‍തര്‍ വെളിപ്പെടുത്തി. കളി കഴിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ പോലും താന്‍ ആഗ്രഹിച്ചതായി അദ്ദേഹം പറയുന്നു. പാക് ടീമിന്റെ മോശം പ്രകടനങ്ങളിലൊന്നായിരുന്നു അത്.
വളരെ പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. ഒരു മല്‍സരം തോല്‍ക്കുന്നു, രണ്ടാമത്തെ കളിയും തോല്‍ക്കുന്നു... ഇത് ലോകകപ്പായതു കൊണ്ടു തന്നെ മാധ്യമങ്ങളുടെ വിമര്‍ശനങ്ങളും ആരാധകരുടെ കുറ്റപ്പെടുത്തലുകളുമെല്ലാം നേരിടേണ്ടി വരും. പിന്നീട് അതിജീവനത്തിനാണ് ടീം ശ്രമിക്കുക. പാക് ടീം ഇപ്പോള്‍ ആ സ്ഥിതിയിലാണുള്ളതെന്നും ആര്‍തര്‍ വിശദമാക്കി.

ആരാധകരെ അസ്വസ്ഥരാക്കി

ആരാധകരെ അസ്വസ്ഥരാക്കി

താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുപോയെന്ന ആര്‍തറുടെ വെളിപ്പെടുത്തലിനോട് പാകിസ്താന്റെ ചില ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കാരണം പാകിസ്താന് നേരത്തേ അത്തരമൊരു മോശം അനുഭവമുണ്ടായിട്ടുമുണ്ട്.
2007ലെ ലോകകപ്പിനിടെ അന്നത്തെ പാക് പരിശീലകനായ ബോബ് വൂമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പിന്നീട് തെളിഞ്ഞതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയായിരുന്നു.

പാക് ടീമിന് നിര്‍ണായകം

പാക് ടീമിന് നിര്‍ണായകം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ നിര്‍ണായക മല്‍സരത്തില്‍ 49 റണ്‍സിന്റെ മികച്ച ജയം കൊയ്‌തെങ്കിലും ലോകകപ്പില്‍ പാക് ടീമിന്റെ നില ഇപ്പോഴും ഭദ്രമല്ല. ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റാണ് അവര്‍ക്കുള്ളത്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പാകിസ്താന് സെമിയിലെത്താന്‍ കഴിയുകയുള്ളൂ.
ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് പാകിസ്താന്റെ ശേഷിച്ച മല്‍സരങ്ങള്‍.

Story first published: Tuesday, June 25, 2019, 9:06 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X