വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ക്രിക്കറ്റിലെ കിങായതെങ്ങനെ? നിര്‍ണായകമായത് ഒരു കാര്യം, ചൂണ്ടിക്കാട്ടി മുന്‍ കോച്ച്

പാഡി അപ്റ്റണാണ് കോലിയെ പുകഴ്ത്തിയത്

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച കായികക്ഷമതയുള്ള താരങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ സ്ഥാനം. കോലിയെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് മുന്‍ പരിശീലക സംഘത്തിലുണ്ടായിരുന്ന പാഡി അപ്റ്റണ്‍. 2011ല്‍ ഗാരി കേസ്റ്റണിന്റെ ശിക്ഷണ മികവില്‍ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ സംഘത്തില്‍ അപ്റ്റണുമുണ്ടായിരുന്നു.

ചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസംചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസം

അഫ്രീഡിയുടെ ലോക ഏകദിന ഇലവന്‍ പ്രഖ്യാപിച്ചു... ഇന്ത്യയുടെ ഒരേയൊരാള്‍! സെവാഗ്, ധോണി, കോലി ആരുമില്ല!അഫ്രീഡിയുടെ ലോക ഏകദിന ഇലവന്‍ പ്രഖ്യാപിച്ചു... ഇന്ത്യയുടെ ഒരേയൊരാള്‍! സെവാഗ്, ധോണി, കോലി ആരുമില്ല!

2014-15ലാണ് ഇന്ത്യന്‍ ടീം ഫിറ്റ്‌നസില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ആരംഭിച്ചത്. പിന്നീട് ഇന്ത്യന്‍ ടീം സെലക്ഷനിലും ഫിറ്റ്‌നസ് നിര്‍ണായകമായി മാറി. യോ യോ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ സെലക്ഷന്‍ കമ്മിറ്റി ദേശീയ ടീമുകളെ തിരഞ്ഞെടുക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കോലി മാറാനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അപ്റ്റണ്‍.

ഫിറ്റ്‌നസ് പ്രധാന കാരണം

കോലിയെ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് മികവ് കൊണ്ടു തന്നെയാണെന്നു അപ്റ്റണ്‍ പറയുന്നു. കരിയറിന്റെ ആദ്യ കാലത്ത് കോലിക്കു അല്‍പ്പം അമിതഭാരം ഉണ്ടായിരുന്നതായും എന്നാല്‍ കഠിനാധ്വാനത്തിലൂടെ ഇതൊഴിവാക്കിയ അദ്ദേഹം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ബെസ്റ്റായി മാറുകയും ചെയ്തതായി അപ്റ്റണ്‍ വിശദമാക്കി.

ശരാശരി മാത്രം

കോലിക്കു നേരത്തേ ശരാശരി ഫിറ്റ്‌നസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം കീഴടക്കണമെങ്കില്‍ ഫിറ്റ്‌നസിന്റെ കാര്യത്തിലും നമ്പര്‍ വണ്‍ ആവേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ഇതിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സ്വന്തം ചിന്താഗതിയില്‍ വന്ന മാറ്റമാണ് കോലിയെ വേറെ ലെവലിലേക്കുയര്‍ത്തിയത്. ഇപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കാന്‍ അദ്ദേഹത്തിനെ സഹായിക്കുന്നതും ഈ ശാരീരികക്ഷമത തന്നെയാണ്. പ്രതിഭയ്‌ക്കൊപ്പം ഫിറ്റ്‌നസ് കൂടി ചേര്‍ന്നതോടെ കോലി കോലി നമ്പര്‍ വണ്‍ ആയി മാറിയതായും അപ്റ്റണ്‍ വിലയിരുത്തി.

ശങ്കര്‍ ബസു പരിശീലകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഫിറ്റ്‌നസ് ട്രെയിനറായ ശങ്കര്‍ ബസുവാണ്‌തുടക്കകാലത്ത് കോലിയെ ഫിറ്റ്‌നസ് നിലവാരമുയര്‍ത്താന്‍ സഹായിച്ചത്. ഫിറ്റ്‌നസില്‍ ഏറെ മെച്ചപ്പെട്ടത്തോടെ 2015നു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഹീറോയായി കോലി മാറുകയും ചെയ്തു. 2017ല്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായി ചുമതലയേറ്റ അദ്ദേഹം കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ റോള്‍ ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.
കോലിക്കു കീഴില്‍ നാട്ടിലും വിദേശത്തും നിരവധി അവിസ്മരണീയ വിജയങ്ങള്‍ ഇന്ത്യ ഇതിനകം കുറിക്കുകയും ചെയ്തിട്ടുണ്ട്.

2017 മുതല്‍

2017 മുതലാണ് ദേശീയ താരങ്ങള്‍ക്കു ഫിറ്റ്‌നസ് ഇന്ത്യ നിര്‍ബന്ധമാക്കിയത്. അനില്‍ കുംബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കവെയായിരുന്നു യോ യോ ടെസ്റ്റിന്റെ തുടക്കം. ഇതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു പലര്‍ക്കും ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നീ പ്രമുഖ താരങ്ങളെല്ലാം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീം സെലക്ഷനില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും യോ യോ കടമ്പ തട്ടി വീണതിനെ തുടര്‍ന്ന് നേരത്തേ ഇന്ത്യയുടെ എ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു.

Story first published: Thursday, April 9, 2020, 12:21 [IST]
Other articles published on Apr 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X