Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇവര്‍ അന്തകര്‍, വീക്ക്‌നെസ് വിക്കറ്റ് കൊയ്ത്ത്... ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കളയും!!

ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കളയും

ദില്ലി: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഈ മാസം 30ന് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി തുടക്കമാവുകയാണ്. ഐസിസിയുടെ ടോപ്പ് 10 റാങ്കിലുള്ളവര്‍ മാത്രം മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റെന്ന നിലയില്‍ ലോകകപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. ബൗളര്‍മാരെ മാത്രമല്ല, ബാറ്റ്‌സ്മാന്‍മാരെക്കൂടെ തുണയ്ക്കുന്ന പിച്ചായിരിക്കും ഇംഗ്ലണ്ടിലേതെന്നാണ് സൂചനകള്‍.

വേഗവും കൃത്യതയും കൊണ്ട് എതിര്‍ ടീം ബാറ്റിങ് നിരയുടെ പേടിസ്വപ്‌നമായി മാറിയ ചില പേസര്‍മാരെ ഈ ലോകകപ്പില്‍ കാണാം. ആരൊക്കെയാണ് 'ഡെയ്ഞ്ചറസായ' ഈ പേസ് ബൗളര്‍മാരെന്നു നോക്കാം

മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ)

മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ പരിചയ സമ്പന്നനായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് കഴിഞ്ഞ ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും അദ്ദേഹമായിരുന്നു. 22 വിക്കറ്റെടുത്ത സ്റ്റാര്‍ക്കിന്റെ പ്രകടനം ഓസീസിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.
ലോകകപ്പിനു ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ പരിക്കുകളും ശസ്ത്രക്രിയകളുമെല്ലാം താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എങ്കിലും ലോകകപ്പിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടംകൈയന്‍ പേസര്‍ കൂടിയായ സ്റ്റാര്‍ക്ക്.

ജസ്പ്രീത് ബുംറ (ഇന്ത്യ)

ജസ്പ്രീത് ബുംറ (ഇന്ത്യ)

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ ബൗളറായ ജസ്പ്രീത് ബുംറയുടെ സ്ഥാനം. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന ബുംറ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് കൂടിയാണ്.
ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ അദ്ദേഹത്തിനു പ്രത്യേക മിടുക്കുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ 19 വിക്കറ്റുകളെടുത്ത ബുംറ മുംബൈ ഇന്ത്യന്‍സിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
2016ലാണ് ബുംറ ഇന്ത്യക്കായി അരങ്ങേറിയത്. പിന്നീട് ടീമിന്റെ പേസാക്രമണത്തിന്റെ കുന്തമുനയായി താരം മാറുകയും ചെയ്തു. ഏകദിനത്തില്‍ ഇതുവരെ 85 വിക്കറ്റുകള്‍ ബുംറ നേടിയിട്ടുണ്ട്. നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ബൗളറും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ 25കാരനാണ്.

കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക)

കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ പുതിയ പേസ് കണ്ടുപിടുത്തമാണ് കാഗിസോ റബാദ. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവവഹിച്ചതും അദ്ദേഹമാണ്. 12 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് റബാദ കൊയ്തത്.
ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തു നിന്നും ലോകകപ്പില്‍ തുടരാനുറച്ചാണ് റബാദയെത്തുന്നത്. ഐപിഎല്ലിലെ ഫോം ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലും താരം തുടര്‍ന്നാല്‍ പല വമ്പന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും രക്ഷയുണ്ടാവില്ല.

Story first published: Wednesday, May 22, 2019, 13:37 [IST]
Other articles published on May 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+