Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഒന്നൊന്നര തിരിച്ചുവരവിന് പാക് പട... ചെയ്യേണ്ടത് ഇതു മാത്രം, ആവശ്യപ്പെട്ട് പേസര്‍

ലണ്ടന്‍: ഈ ലോകകപ്പില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ട ഏതെന്നു ചോദിച്ചാല്‍ പാകിസ്താനെന്നായിരിക്കും ഉത്തരം. ചിരവൈരികളായ ഇന്ത്യക്കെതിരേയുള്ള കഴിഞ്ഞ കളിയിലെ ദയനീയ പരാജയത്തിനു ശേഷം പാക് താരങ്ങള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെയാണ് ഇതിനു പിന്നില്‍. പാക് താരങ്ങളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും വിമര്‍ശകര്‍ വെറുതെ വിട്ടില്ല.

അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാക് പട മൂന്നു പോയിന്റ് മാത്രം നേടി ഒമ്പതാം സ്ഥാനത്താണ്. സെമി പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ ശേഷിച്ച നാലു കളികളിലും പാകിസ്താന് ജയിച്ചേ തീരൂ. ദക്ഷിണാഫ്രിക്കയുമായാണ് പാക് ടീം അടുത്ത മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. നിര്‍ണായക മല്‍സരത്തിന് ഇറങ്ങുന്ന പാക് ടീമിന് പ്രചോദനവുമായി രംഗത്തു വന്നിരിക്കുകയാണ് പേസര്‍ വഹാബ് റിയാസ്.

ഒറ്റക്കെട്ടായി നില്‍ക്കണം

ഒറ്റക്കെട്ടായി നില്‍ക്കണം

നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ തളരാതെ ടീമംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് റിയാസ് ആവശ്യപ്പെടുന്നത്. നമ്മള്‍ തളരരുത്. മാനസികമായി സ്വയം ഉയര്‍ന്നു വരേണ്ടടതുണ്ട്. നമ്മള്‍ ഓരോരുത്തരും തന്നെയാണ് പരസ്പരുമുള്ള കരുത്ത്.
നമ്മളെല്ലാം അടുത്ത സുഹൃത്തുക്കളുമാണ്. സംഘത്തിലെ 15 പേരും ഒറ്റക്കെട്ടായി നിന്നാല്‍ അത് ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുമെന്നും വഹാബ് വിശദമാക്കി.

തെറ്റുകള്‍ തിരുത്തണം

തെറ്റുകള്‍ തിരുത്തണം

ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളില്‍ സംഭവിച്ച പിഴവുകള്‍ ടീമംഗങ്ങള്‍ക്കു ബോധ്യമായതും അത് പരിഹരിച്ച് തിരിച്ചുവരുമെന്നും 33 കാരനായ റിയാസ് വ്യക്തമാക്കി. തെറ്റുകള്‍ മനസ്സിലാക്കുന്നവരാണ് മികച്ച ടീമുകള്‍. ഞങ്ങള്‍ക്കു മുന്‍ മല്‍സരങ്ങളിലെ തെറ്റുകള്‍ ബോധ്യമായിട്ടുണ്ട്. അതേക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനു മുമ്പ് രണ്ടു ദിവസത്തെ അവധി ലഭിച്ചത് ടീമിന് പുതിയ ഉണര്‍വേകിയിട്ടുണ്ടെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

ബൗളര്‍മാര്‍ കഠിനാധ്വാനം ചെയ്യണം

ബൗളര്‍മാര്‍ കഠിനാധ്വാനം ചെയ്യണം

പാകിസ്താന്‍രെ ബൗളര്‍മാര്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നു റിയാസ് പറഞ്ഞു. കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഠിനാധ്വാനാമാണ് ബൗളര്‍മാര്‍ നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അടുത്ത മല്‍സരത്തില്‍ ഇതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
തുടക്കത്തില്‍ തന്നെ വിക്കറ്റെടുക്കുകയെന്നത് ഇംഗ്ലണ്ടില്‍ പ്രധാനമാണ്. പാക് ടീമിനു ഇതിനു കഴിയുന്നില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.

Story first published: Saturday, June 22, 2019, 14:40 [IST]
Other articles published on Jun 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+