വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറു വിക്കറ്റുമായി തിരിച്ചുവരവ്... ക്രെഡിറ്റ് അവനു തന്നെ, ടീമംഗത്തെ പുകഴ്ത്തി ഉമേഷ്

വിക്കറ്റ് കീപ്പര്‍ സാഹയെയാണ് ഉമേഷ് പ്രശംസിച്ചത്

Playing with 5 Bowlers Was A Good Idea, says Umesh Yadav | Oneindia Malayalam

പൂനെ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഉമേഷ് പ്ലെയിങ് ഇലവനിലെത്തിയത്. ടീമിലേക്കുള്ള മടങ്ങിവരവ് വിക്കറ്റ് കൊയ്ത്തിലൂടെ പേസര്‍ ആഘോഷിക്കുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലും ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കാന്‍ ഉമേഷിനായിരുന്നു. ആറു വിക്കറ്റുകളാണ് രണ്ടിന്നിങ്‌സുകളിലായി ഉമേഷ് കൊയ്തത്.

ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും: സൗരവ് ഗാംഗുലിക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും: സൗരവ് ഗാംഗുലി

ഇത്രയും മികച്ച പ്രകടനം തനിക്കു പുറത്തെടുക്കാന്‍ കഴിഞ്ഞതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ സഹതാരത്തിനു കൂടി ഇതില്‍ പങ്കെടുണ്ടെന്ന് ഉമേഷ് വ്യക്തമാക്കി.

സാഹയ്ക്കും ക്രെഡിറ്റ്

സാഹയ്ക്കും ക്രെഡിറ്റ്

വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു കൂടി തന്റെ നേട്ടത്തില്‍ പങ്കുണ്ടെന്ന് ഉമേഷ് പറഞ്ഞു. കളിയില്‍ നേടിയ വിക്കറ്റുകള്‍ക്കു താന്‍ സാഹയ്ക്കു ട്രീറ്റ് നല്‍കേണ്ടി വരും.
ലെഗ് സൈഡിലൂടെ ലഭിച്ച വിക്കറ്റിനും ആദ്യ ക്യാച്ചിനും തന്നേക്കാള്‍ അവകാശി സാഹയാണ്. ആ രണ്ടു വിക്കറ്റുകളും താന്‍ വൃധി ഭായിക്കു നല്‍കുന്നതായും മല്‍സരശേഷം ഉമേഷ് കൂട്ടിച്ചേര്‍ത്തു. ലെഗ് സൈഡിലേക്കാണ് ബൗള്‍ ചെയ്തതെങ്കില്‍ അതു ബൗണ്ടറിയാവുമെന്നാണ് നാം കരുതുക. എന്നാല്‍ ക്യാച്ചിനു നേരിയ ഒരവസരമുണ്ടെങ്കില്‍ അത് സാഹ പിടികൂടിയിരിക്കുമെന്നും ഉമേഷ് വ്യക്തമാക്കി.

മല്‍സരം കടുപ്പം

മല്‍സരം കടുപ്പം

മികച്ച ഫാസ്റ്റര്‍ ബൗളര്‍മാര്‍ ഇപ്പോള്‍ ഇന്ത്യക്കുള്ളതിനാല്‍ ടീമിന്‍ കയറിപ്പറ്റുക കടുപ്പമാണെന്നു ഉമേഷ് സമ്മതിക്കുന്നു. നിലവില്‍ ടീമിലെ സ്ഥാനത്തിനായി വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ആരു തന്നെ ടീമിലെത്തിയാലും നന്നായി പെര്‍ഫോം ചെയ്‌തേ തീരൂ. അവസരം ലഭിക്കുകയാണെങ്കില്‍ മികച്ച പ്രകടനം നടത്തേണ്ടത് തനിക്കു വളരെ പ്രധാനം തന്നെയായിരുന്നു. ഇന്ത്യ മികച്ച ജയങ്ങള്‍ തുടര്‍ക്കഥയാക്കി കൊണ്ടിരിക്കുന്നതിനാല്‍ ലഭിക്കുന്ന അവസരം മുതലെടുത്തേ തീരൂവെന്നും ഉമേഷ് കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസമുണ്ടായിരുന്നു

ആത്മവിശ്വാസമുണ്ടായിരുന്നു

പൂനെ ടെസ്റ്റിനുള്ള ടീമില്‍ ഇടം ലഭിച്ചപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നു തനിക്കു ആത്മവിശ്വാസം ഉണ്ടായിരുന്നതായി ഉമേഷ് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് ഈ കളിയില്‍ ഇറങ്ങിയത്. കാരണം, ഇവിടെ അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കളിച്ചപ്പോള്‍ തനിക്കു 10 വിക്കറ്റുകള്‍ ലഭിച്ചിരുന്നു. ആത്മവിശ്വാസം കുറവായിരുന്നെങ്കില്‍ ഇത്തവണ തനിക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ഉമേഷ് വ്യക്തമാക്കി.

Story first published: Monday, October 14, 2019, 13:04 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X