Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരളത്തിന്റെ സാധ്യതാ ടീമില്‍ എസ് ശ്രീശാന്തും, ടീം ക്യാംപ് കൃഷ്ണഗിരിയില്‍

കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ സാധ്യതാ ടീമില്‍ എസ് ശ്രീശാന്തും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ട 28 അംഗ സാധ്യതാ ടീമിലാണ് ശ്രീശാന്തിനെയും ഉള്‍പ്പെടുത്തിയത്. പ്രമുഖ താരങ്ങളെയെല്ലാം സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ,ജലജ് സക്‌സേന,സച്ചിന്‍ ബേബി എന്നിവര്‍ക്കെല്ലാം ഒപ്പം ജൂനിയര്‍ ക്രിക്കറ്റിലെ ശ്രദ്ധേയ പ്രകടനത്തോടെ ഉയര്‍ന്നുവന്ന വത്സന്‍ ഗോവിന്ദിനെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍ ബേസില്‍ തമ്പി വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയാണ്.

രഞ്ജി ട്രോഫി സംബന്ധിച്ച് ബിസിസി ഐയുടെ അന്തിമ അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിച്ചത് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു. വിജയകരമായി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനായതിനാല്‍ അധികം വൈകാതെതന്നെ രഞ്ജി ട്രോഫിയും നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

sreeshanth

എന്തായാലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെമി കാണാതെ പുറത്തായ കേരളം രഞ്ജി ട്രോഫിക്കായുള്ള മുന്നൊരുക്കം തുടങ്ങുകയാണ്. ഈ മാസം 30 മുതല്‍ ഫെബ്രുവരി 8വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാംപ് നടത്താനാണ് കേരളം ഉദ്ദേശിക്കുന്നത്. 28 താരങ്ങളും ക്യാംപില്‍ പങ്കെടുക്കും. ഇതില്‍ നിന്നാവും കേരളം അന്തിമ ടീമിനെ തിരഞ്ഞെടുക്കുക.

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനിറങ്ങിയ ശ്രീശാന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. പഴയ പേസ് ബൗളിങ് കരുത്ത് കൈവിടാതെ കാത്ത ശ്രീശാന്തിന് രഞ്ജി ട്രോഫിയിലും കേരളത്തിന്റെ അന്തിമ ടീമില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞേക്കും. ഇനിയും രാജ്യത്തിനായി വീണ്ടും കളിക്കണമെന്നതാണ് ശ്രീയുടെ ആഗ്രഹം. അത് പൂര്‍ത്തിയാകാന്‍ രഞ്ജി ട്രോഫിയില്‍ തിളങ്ങേണ്ടത് ശ്രീശാന്തിന് അത്യാവശ്യമാണ്.

ശ്രീശാന്ത് ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിലും പങ്കെടുത്തേക്കും. മൂന്ന് ടീമുകള്‍ ശ്രീശാന്തിനെ ടീമിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഫെബ്രുവരി 18ന് താരലേലം നടക്കാനിരിക്കുകയാണ്. അതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ കളിക്കവെയാണ് ഒത്തുകളി കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടുന്നതും ആജീവനാന്ത വിലക്ക് നേരിടുന്നതും. പിന്നീട് നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കളത്തിലേക്ക് ശ്രീശാന്തിന് തിരിച്ചുവരാനായത്.

കേരളത്തിന്റെ സാധ്യതാ ടീം-റോബിന്‍ ഉത്തപ്പ,ജലജ് സക്‌സേന,സഞ്ജു സാംസണ്‍,വിഷ്ണു വിനോദ്,ആനന്ദ് കൃഷ്ണന്‍,മുഹമ്മദ് അസ്ഹറുദ്ദീന്‍,റോഹന്‍ കുന്നുമ്മല്‍,സച്ചിന്‍ ബേബി,സല്‍മാന്‍ നിസാര്‍,ഫാനൂസ്,എസ് ശ്രീശാന്ത്,നിധീഷ് എംഡി,വിനൂപ് മനോഹരന്‍,രോഹന്‍ പ്രേം,ആസിഫ് കെഎം,ബേസില്‍ എന്‍പി,ആക്ഷയ് ചന്ദ്രന്‍,സിജോ മോന്‍ ജോസഫ്,മിഥുന്‍ എസ്,അഭിഷേക് മോഹന്‍,വത്സന്‍ ഗോവിന്ദ്,ആനന്ദ് ജോസഫ്,ശ്രീരൂപ്,മിധുന്‍ പികെ,അജ്‌നാസ്,ആക്ഷയ് കെസി,അരുണ്‍ എം,വിശ്വേശര്‍ സുരേഷ്.

Story first published: Thursday, January 28, 2021, 12:04 [IST]
Other articles published on Jan 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+