Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറ് വിക്കറ്റും ഫിഫ്റ്റിയും... വീണ്ടും ലോര്‍ഡ്‌സിലെ കിങാവാന്‍ ഭുവി, ലക്ഷ്യം ഫൈനല്‍ തന്നെ

ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതികേയുള്ള ആദ്യ പോരാട്ടത്തിന് കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ജൂണ്‍ അഞ്ചിനാണ് വിരാട് കോലിയും സംഘവും കന്നിയങ്കത്തിന് ഇറങ്ങുന്നത്. ജൂലൈ 14ന് സ്വപ്‌നവേദിയായ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയുമുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാര്‍.

ലീഗ് റൗണ്ടില്‍ ഇന്ത്യയുടെ ഒരു മല്‍സരം പോലും ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്നില്ല. ഫൈനലില്‍ ഈ വേദിയില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നു ഭുവി പറയുന്നു.

ലോര്‍ഡ്‌സ് സ്‌പെഷ്യല്‍ വേദി

ലോര്‍ഡ്‌സ് സ്‌പെഷ്യല്‍ വേദി

ലോര്‍ഡ്‌സ് തനിക്കു മാത്രമല്ല ഏതു ക്രിക്കറ്ററെ സംബന്ധിച്ചും വളരെ സ്‌പെഷ്യലായ വേദിയാണെന്ന് ഭുവി വ്യക്തമാക്കി. അതും ലോകകപ്പിന്റെ ഫൈനലില്‍ ലോര്‍ഡ്‌സില്‍ കളിക്കുന്നതിനേക്കാള്‍ വലിയൊരു കാര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഭുവിയെ സംബന്ധിച്ച് മഹത്തായ ഓര്‍മകളുള്ള വേദിയാണ് ലോര്‍ഡ്‌സ്. 2014ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ ഇന്ത്യ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ടീമില്‍ ഭുവിയുമുണ്ടായിരുന്നു. താരത്തിന്റെ ആദ്യത്തെ വിദേശ പര്യടനം കൂടിയായിരുന്നു ഇത്. അന്നു 82 റണ്‍സിനു ആറു വിക്കറ്റെടുത്ത ഭുവി ഫിഫ്റ്റിയുമായി ബാറ്റിങിലും മിന്നിയപ്പോള്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

എല്ലാവരും ആഗ്രഹിക്കുന്നത്

എല്ലാവരും ആഗ്രഹിക്കുന്നത്

തന്റെ ഭാഗ്യവേദിയായ ലോര്‍ഡ്‌സില്‍ ഇത്തവണ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനായാല്‍ അതു മഹത്തായ അനുഭവമായിരിക്കുമെന്ന് ഭുവി പറഞ്ഞു. തനിക്കു മാത്രമല്ല ഇന്ത്യന്‍ ടീമിനാകെ അതു ആവേശം പകരുമെന്നും 29 കാരനായ പേസര്‍ ചൂണ്ടിക്കാട്ടി.
ആദ്യ സന്നാഹ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു തോറ്റെങ്കിലും രണ്ടാം സന്നാഹത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിടാനായത് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയതായി ഭുവു വ്യക്തമാക്കി.

ഓള്‍റൗണ്ട് പ്രകടനം

ഓള്‍റൗണ്ട് പ്രകടനം

ബംഗ്ലാദേശിനെതിരേ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്ന് ഭുവി ചൂണ്ടിക്കാട്ടി. വളരെ മികച്ച പ്രകടനായിരുന്നു രണ്ടാം സന്നാഹത്തിലേത്. ടീം പ്രതീക്ഷിച്ചതുപോലെയെല്ലാം കാര്യങ്ങള്‍ നടന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവ മൂന്നിലും ഒരുപോലെ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തതെന്നും താരം വിശദമാക്കി.
350 പോലെ വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്തുമ്പോള്‍ അത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. അത്തരമൊരു ടോട്ടലുള്ളപ്പോള്‍ ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ പെര്‍ഫോം ചെയ്യാന്‍ കഴിയും. ബൗളിങില്‍ വ്യത്യസ്തമായി പലതും പരീക്ഷിക്കാനും ഇത് ബൗളര്‍മാര്‍ക്കു പ്രചോദനമാവുമെന്നും ഭുവി ചൂണ്ടിക്കാട്ടി.

Story first published: Monday, June 3, 2019, 10:48 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+