ഇഷാന്ത് ശര്‍മയുടെ ലോകകപ്പ് മോഹം തീര്‍ന്നു?
പെര്‍ത്ത്: ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിന്റെ തലവനായി ഓസ്‌ട്രേലിയയ്ക്ക് വിമാനം കയറിയ ഇഷാന്ത് ശര്‍മയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി. കാലിന് പരിക്കേറ്റ ഇഷാന്തിന് ലോകകപ്പ് നഷ്ടമാകും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ടീമില്‍ അംഗമായ മോഹിത് ശര്‍മയെ ഇഷാന്തിന് സ്റ്റാന്‍ഡ് ബൈ ആയി നിലനിര്‍ത്തിയിട്ടുണ്ട്.
ഇഷാന്തിന് മാത്രമല്ല, ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് ഇഷാന്തിന്റെ പരിക്ക്. ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്രകപ്പില്‍ ഒരു കളി പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇഷാന്ത് ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കളി തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

എന്നാല്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ അവസാന 11 ല്‍ ഇഷാന്ത് ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിനം പക്ഷേ മഴ കൊണ്ടുപോയി. ധോണി പത്രസമ്മേളനം നടത്തി പറഞ്ഞത് നെറ്റ്‌സില്‍ പന്തെറിയുന്നതിനിടെ ഇഷാന്തിന് വേദനയുണ്ടായിരുന്നു. പരിക്ക് ഗുരുതരമാകാതിരിക്കാനാണത്രെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കുന്നില്ല എന്ന് വെച്ചത്.
ഫെബ്രുവരി 14 നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ കളി. പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം. ഈ കളിക്ക് മുമ്പായി ഇഷാന്തിന്റെ പരിക്ക് ഭേദമാകുന്ന കാര്യം സംശയമാണ്. ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ ഒരൊറ്റ അവസരം മാത്രമേ മോഹിത് ശര്‍മയ്ക്ക് കിട്ടിയുള്ളൂ. ഇംഗ്ലണ്ടിനെതിരെ 2 ന് 36 ആണ് മോഹിതിന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications