വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ വെറും ഏറുകാരല്ല, വേണമെങ്കില്‍ നേടും സെഞ്ച്വറി തന്നെ! കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവും

ചില ബൗളര്‍മാര്‍ ടെസ്റ്റില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിട്ടുണ്ട്

മുംബൈ: ബൗളര്‍മാരെ വെറും വിക്കറ്റെടുക്കുന്നവരും തല്ലുവാങ്ങുവരും മാത്രമായി വില കുറച്ചു കാണാന്‍ വരട്ടെ. വേണമെങ്കില്‍ സെഞ്ച്വറിയും നേടി ബാറ്റിങിലും ഒരു കൈ നോക്കാന്‍ മിടുക്കുള്ള ബൗളര്‍മാര്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സെഞ്ച്വറിയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് അപ്രാപ്യമാണ്.

കോലി, ബാബര്‍... അടുത്തതാര്? അവന്‍ പാകിസ്താനിലുണ്ട്! ഭാവി സൂപ്പര്‍ താരത്തെക്കുറിച്ച് റമീസ് രാജകോലി, ബാബര്‍... അടുത്തതാര്? അവന്‍ പാകിസ്താനിലുണ്ട്! ഭാവി സൂപ്പര്‍ താരത്തെക്കുറിച്ച് റമീസ് രാജ

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പ് കളിക്കില്ല!! ആരാധകരെ ഞെട്ടിച്ച് ഗവാസ്‌കര്‍ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പ് കളിക്കില്ല!! ആരാധകരെ ഞെട്ടിച്ച് ഗവാസ്‌കര്‍

എന്നാല്‍ ടെസ്റ്റില്‍ സെഞ്ച്വറിയുമായി ടീമിന് നിര്‍ണായക സംഭാവന നല്‍കാന്‍ ബൗളര്‍മാര്‍ക്കു കഴിയും. നിലവില്‍ മല്‍സരരംഗത്തുള്ള പേസ് ബൗളര്‍മാരില്‍ ടെസ്റ്റില്‍ അധികം വൈകാതെ ഒരു സെഞ്ച്വറി തന്റെ പേരില്‍ കുറിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ടിം സോത്തി (ന്യൂസിലാന്‍ഡ്)

ടിം സോത്തി (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ പരിചയസമ്പന്നനായ പേസര്‍ ടിം സോത്തി ബാറ്റിങിലും അത്ര മോശക്കാരനല്ല. ടെസ്റ്റില്‍ മികച്ച ബാറ്റിങാണ് താരം കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ സോത്തി ടെസ്റ്റില്‍ നേടിയിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.
കിവീസിനായി ഇതുവരെ 73 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം 18.20 ശരാശരിയില്‍ 1668 റണ്‍സും നേടിയിട്ടുണ്ട്. കളിച്ച 106 ഇന്നിങ്‌സുകളില്‍ അഞ്ചു തവണ 50ന് മുകളില്‍ സ്‌കോറും നേടിയ സോത്തിയുടെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെയെടുത്ത 77 റണ്‍സാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളും സോത്തിയുടെ പേരിലുണ്ട്. 156 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പേസറുടെ ഉയര്‍ന്ന സ്‌കോര്‍.

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സും മികച്ച ബാറ്റ്‌സ്മാനാണ്. 26 കാരനായ താരം ഇതുവരെ 30 ടെസ്റ്റുകളില്‍ നിന്നും 647 റണ്‍സാണ് ഓസീസിനു വേണ്ടി നേടിയത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 63 റണ്‍സാണ് കമ്മിന്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43 മല്‍സരങ്ങളില്‍ നിന്നു നാലു ഫിഫ്റ്റികള്‍ കമ്മിന്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 82 റണ്‍സും.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക (50), ഇന്ത്യ (63) എന്നിവര്‍ക്കെതിരേയാണ് കമ്മിന്‍സിന്റെ അര്‍ധസെഞ്ച്വറി നേട്ടങ്ങള്‍.

ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്)

ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്)

കരീബിയന്‍ വംശജനായ ഇംഗ്ലണ്ടിന്റെ പുതിയ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറും ലിസ്റ്റിലുണ്ട്. ലോര്‍ഡ്‌സ് ടെസ്റ്റിലൂടെ ഇംഗ്ലണ്ടിനായി അരങ്ങേറിയ അദ്ദേഹം ഏഴു ടെസ്റ്റുകള്‍ മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ. എന്നാല്‍ മിന്നല്‍ വേഗത്തില്‍ പന്തെറിയാന്‍ മാത്രമല്ല മിന്നല്‍ വേഗത്തില്‍ ബൗള്‍ ചെയ്യാനും ആര്‍ച്ചര്‍ക്കാവും. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി ആര്‍ച്ചര്‍ നേരത്തേ ഇടിവെട്ട് സെഞ്ച്വറി നേടിയിട്ടുണ്ട്.
24 കാരനായ വലംകൈയന്‍ പേസര്‍ 36 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളാണ് കളിച്ചത്. 26 ശരാശരിയില്‍ ആറു ഫിഫ്റ്റികളടക്കം 1141 റണ്‍സ് ആര്‍ച്ചര്‍ നേടിയിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍ (ഇന്ത്യ)

ഭുവനേശ്വര്‍ കുമാര്‍ (ഇന്ത്യ)

ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറിയടിക്കാന്‍ ശേഷിയുള്ള ഏക ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ ടീമിന് അകത്തും പുറത്തുമായി തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങിനെ വില കുറച്ചു കാണാന്‍ കഴിയില്ല. ഇന്ത്യക്കു വേണ്ടി 21 ടെസ്റ്റകളില്‍ 29 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഭുവി 552 റണ്‍സാണ് നേടിയത്. മൂന്നു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. പുറത്താവാതെ നേടിയ 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി ഭുവിയുടെ പേരിലുണ്ടെന്നതാണ് ശ്രദ്ധേയം. നോര്‍ത്ത് സോണിനു വേണ്ടിയാണ് സെമി ഫൈനലില്‍ അദ്ദേഹം 312 പന്തില്‍ 128 റണ്‍സെടുത്തത്. 2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ തുടര്‍ച്ചായി മൂന്നു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയടിച്ച് ഭുവി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

Story first published: Friday, March 20, 2020, 16:00 [IST]
Other articles published on Mar 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X