Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമ്മിന്‍സ് ഓസീസ് കിങ്, അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം, പിന്തള്ളിയത് ഇവരെ...

1

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പരമോന്നത ക്രിക്കറ്റ് പുരസ്‌കാരമായ അലന്‍ ബോര്‍ഡര്‍ മെഡലിന് പേസര്‍ പാറ്റ് കമ്മിന്‍സ് അര്‍ഹനായി. പന്ത് ചുരണ്ടല്‍ വിവാദം പിടിച്ചുകുലുക്കിയ ഓസ്‌ട്രേലിയക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയ പ്രകടനമാണ് കമ്മിന്‍സ് കഴിഞ്ഞ ഒരു വര്‍ഷം കാഴ്ചവച്ചത്. ഇതാദ്യമായാണ് കമ്മിന്‍സ് രാജ്യത്തെ മികച്ച ക്രിക്കറ്ററാവുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണ വീതം മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പങ്കിട്ട പുരസ്‌കാരം ഇത്തവണ കമ്മിന്‍സ് പിടിച്ചെടുക്കുകയായിരുന്നു. സ്മിത്തും വാര്‍ണറും ഇപ്പോള്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ്.

വോട്ടിങില്‍ നേരിയ വ്യത്യാസത്തിലാണ് 25 കാരനായ കമ്മിന്‍സ് ഒന്നാമത്തെിയത്. കമ്മിന്‍സിന് 156 വോട്ടുകളാണ് ലഭിച്ചത്. സ്പിന്നര്‍ നതാന്‍ ലിയോണ്‍ 150 വോട്ടുകളുമായി രണ്ടാമതെത്തിയപ്പോള്‍ 146 വോട്ട് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാംസ്ഥാനത്ത്. ഓസ്‌ട്രേലിയയിലെ ക്രിക്കറ്റര്‍മാരും പ്രമുഖ മാധ്യമപ്രവര്‍ത്തകരും അംപയര്‍മാരുമാണ് വോട്ടിങിലൂടെ ജേതാവിനെ തിരഞ്ഞെടുത്തത്. അതേസമയം, ഇത്തവണ ഓസ്‌ട്രേലിയയിലെ മികച്ച വനിതാ താരത്തിനുള്ള ബെലിന്‍ഡ ക്ലാര്‍ക്ക് അവാര്‍ഡ് അലീസ ഹീലി സ്വന്തമാക്കി.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബോര്‍ഡര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ബൗളര്‍ കൂടിയാണ് കമ്മിന്‍സ്. മുന്‍ ഇതിഹാസ ബൗളര്‍മാരായ ഗ്ലെന്‍ മഗ്രാത്തും മിച്ചെല്‍ ജോണ്‍സനും മാത്രമേ നേരത്തേ ഈ അവാര്‍ഡിന് അവകാശികളായിട്ടുള്ളൂ.

Story first published: Tuesday, February 12, 2019, 15:15 [IST]
Other articles published on Feb 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+