For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവര്‍ക്കു ലോട്ടറി, കഴിഞ്ഞ സീസണില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല... എന്നിട്ടും ടീമില്‍

ചില വിദേശ താരങ്ങള്‍ അപ്രതീക്ഷിതമായാണ് സ്ഥാനം നിലനിര്‍ത്തിയത്

By Manu

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് എട്ടു ഫ്രാഞ്ചൈസികളും സമര്‍പ്പിച്ചത്. തങ്ങള്‍ ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റും ടീമുകള്‍ കൈമാറിയിരുന്നു. ചില സൂപ്പര്‍ താരങ്ങള്‍ ഫ്രാഞ്ചൈസികളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ക്രിക്കറ്റ് പ്രേമികള്‍ക്കു ഷോക്കായിരുന്നു. യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ബ്രെന്‍ഡന്‍ മക്കുല്ലം, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ട പ്രമുഖരുടെ നിരയിലുണ്ട്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ അത്ര ശ്രദ്ധേയമായ പ്രകടനമൊന്നും നടത്താന്‍ സാധിക്കാതിരുന്നിട്ടും സ്ഥാനം നിലനിര്‍ത്തിയ ചില വിദേശ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സാം ബില്ലിങ്‌സ് (സിഎസ്‌കെ)

സാം ബില്ലിങ്‌സ് (സിഎസ്‌കെ)

പുതിയ സീസണില്‍ ഏറ്റവുമധികം താരങ്ങളെ നിലനിര്‍ത്തിയത് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സാണ്. 25 അംഗ സംഘത്തിലെ 22 പേരെയും സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ മാത്രം കളിച്ചവരും തീരെ അവസരങ്ങള്‍ ലഭിക്കാത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഭാഗ്യമുണ്ടായ വിദേശ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ സാം ബില്ലിങ്‌സ്.
കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. കെകെആറിനെതിരായ കൡയിലെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് ബില്ലിങ്‌സിനെ താരമാക്കിയത്. ഈ പ്രകടനത്തോടെ താരം സിഎസ്‌കെ ആരാധകര്‍ക്കു പ്രിയങ്കരനാവുകയും ചെയ്തു. സീസണില്‍ എട്ട് ഇന്നിങ്‌സുകളില്‍ കളിച്ച ബില്ലിങ്‌സ് 13.50 ശരാശരിയില്‍ 108 റണ്‍സ് മാത്രമാണ് നേടിയത്. എങ്കിലും താരത്തെ പുതിയ സീസണില്‍ നിലനിര്‍ത്താന്‍ സിഎസ്‌കെ തീരുമാനിക്കുകയായിരുന്നു.

 കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)

2010 മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള താരമാണ് വിന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡ്. ടീമിനെ മൂന്നു തവണ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി 5.4 കോടി രൂപയ്ക്കു കഴിഞ്ഞ സീസണില്‍ പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 19 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡിനു നേടാനായത്. അടുത്ത സീസണില്‍ മുംബൈ അദ്ദേഹത്തെ നിലനിര്‍ത്തില്ലെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഒരു സീസണില്‍ കൂടി പൊള്ളാര്‍ഡിന് അവസരം നല്‍കാന്‍ മുംബൈ തീരുമാനിക്കുകയായിരുന്നു.

ബെന്‍ സ്റ്റോക്ക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ബെന്‍ സ്റ്റോക്ക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

2017ലെ ഐപിഎല്ലിലെ സൂപ്പര്‍ താരമായിരുന്നു ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ്. റൈസിങ് പൂനെ ജയന്റ്‌സിനെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചു. ഇതേ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ലേലത്തില്‍ 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. പക്ഷെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. ബൗളറെന്ന നിലയില്‍ മാത്രമല്ല, ബാറ്റ്‌സ്മാനെന്ന നിലയിലും സ്‌റ്റോക്‌സ് ഫ്‌ളോപ്പായി മാറി. 13 മല്‍സരങ്ങളില്‍ നിന്നും 16 ശരാശരിയില്‍ 196 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. ബൗളിങില്‍ 8.18 ശരാശരിയില്‍ വീഴ്ത്തിയതാവട്ടെ എട്ടു വിക്കറ്റാണ്.
വന്‍ ഫ്‌ളോപ്പായി മാറിയിട്ടും പുതിയ സീസണില്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണില്‍ കഴിഞ്ഞ തവണത്തെ ക്ഷീണം തീര്‍ക്കാനായിരിക്കും ഇനി ഇംഗ്ലീഷ് ഓള്‍റൗണ്ടറുടെ ശ്രമം.

Story first published: Saturday, November 17, 2018, 10:43 [IST]
Other articles published on Nov 17, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+