വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: 'അടിച്ചു മോനേ'... ലേലത്തില്‍ സ്വന്തം വിലയറിഞ്ഞ് ഇവര്‍ തന്നെ ഞെട്ടിക്കാണും!!

ചില കളിക്കാര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ലഭിച്ചത്

By Manu
കൂടുതല്‍ വില ലഭിച്ച ഈ കളിക്കാര്‍ ആരൊക്കെ | Oneindia Malayalam

ജയ്പൂര്‍: വീണ്ടുമൊരു ഐപിഎല്‍ ലേലത്തിനു തിരശീല വീണിരിക്കുന്നു. ജയ്പൂരില്‍ നടന്ന വാശിയേറിയ ലേലത്തില്‍ 60 താരങ്ങള്‍ക്കു മാത്രമാണ് അടുത്ത സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കാന്‍ നറുക്കുവീണത്. 351 താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും മൂന്നിലൊന്ന് പേര്‍ക്കു പോലും അവസരം ലഭിച്ചില്ല.

ഐപിഎല്‍: ഇതുപോലൊരു 'മോഷണം' മുംബൈ നടത്തിയിട്ടില്ല... മോഷണമുതല്‍ യുവി!!ഐപിഎല്‍: ഇതുപോലൊരു 'മോഷണം' മുംബൈ നടത്തിയിട്ടില്ല... മോഷണമുതല്‍ യുവി!!

പെര്‍ത്തിലെ നാണക്കേടിലും ടീം ഇന്ത്യക്കു ചിരിക്കാം!! ആശ്വസിക്കാന്‍ ചിലതുണ്ട്... ആറാമനെ ഇനി തിരയേണ്ട പെര്‍ത്തിലെ നാണക്കേടിലും ടീം ഇന്ത്യക്കു ചിരിക്കാം!! ആശ്വസിക്കാന്‍ ചിലതുണ്ട്... ആറാമനെ ഇനി തിരയേണ്ട

ചില വമ്പന്‍ കളിക്കാര്‍ തഴയപ്പെടുന്നതിനും ലേലം സാക്ഷിയായി. ബ്രെന്‍ഡന്‍ മക്കുല്ലമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കായി ഒരു ഫ്രാഞ്ചൈസികളും രംഗത്തു വന്നില്ല. എന്നാല്‍ അത്രയൊന്നും പ്രശസ്തരല്ലാത്ത ചില താരങ്ങള്‍ക്കു വമ്പന്‍ തുകയും ലേലത്തില്‍ ലഭിച്ചു. ഒരുപക്ഷെ അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ വില ലഭിച്ച ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ബരീന്ദര്‍ സ്രാന്‍ (3.4 കോടി)

ബരീന്ദര്‍ സ്രാന്‍ (3.4 കോടി)

ഇന്ത്യക്കു വേണ്ടി ചില മല്‍സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള പഞ്ചാബില്‍ നിന്നുള്ള പേസര്‍ ബരീന്ദര്‍ സ്രാനിന് 3.4 കോടി രൂപയാണ് ലേലത്തില്‍ ലഭിച്ചത്. മുംബൈ ഇന്ത്യന്‍സാണ് ഇത്രയും വലിയ തുക ചെലവഴിച്ച് ഇങ്ങനെയൊരു ചൂതാട്ടത്തിനു മുതിര്‍ന്നത്.
2015ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സ്രാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ല. 2016ലെ ഐപിഎല്ലില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദില്‍ ആയിരുന്നപ്പോഴാണ് സ്രാന്‍ ഏറ്റവും മികച്ച കളി പുറത്തെടുത്തത്. 14 വിക്കറ്റുകള്‍ സീസണില്‍ പേസര്‍ക്കു ലഭിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന സ്രാനിന് പക്ഷെ തിളങ്ങാനായില്ല. ഇതേ തുടര്‍ന്നു സീസണിനു ശേഷം പഞ്ചാബ് താരത്തെ ഒഴിവാക്കുകയും ചെയ്തു.

മോഹിത് ശര്‍മ (5 കോടി)

മോഹിത് ശര്‍മ (5 കോടി)

ഇന്ത്യയുടെ മറ്റൊരു മുന്‍ പേസറായ മോഹിത് ശര്‍മയ്ക്കും ഐപിഎല്ലില്‍ ലോട്ടറിയാണ് അടിച്ചത്. അഞ്ചു കോടി നല്‍കിയാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മോഹിത്തിനെ വാങ്ങിയത്. നേരത്തേ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. ഇതാണ് എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ മോഹിത്തിന് ദേശീയ ടീമില്‍ ഇടവും നേടിക്കൊടുത്തത്.
2015ല്‍ ചെന്നൈക്കു രണ്ടു വര്‍ഷത്തെ വിലക്ക് ലഭിച്ചതോടെ 2016ല്‍ മോഹിത് പഞ്ചാബിലെത്തുകയായിരുന്നു. ആദ്യ സീസണില്‍ 13ഉം തൊട്ടടുത്ത സീസണില്‍ 14ഉം വിക്കറ്റുകള്‍ താരം നേടി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏഴു വിക്കറ്റ് മാത്രമാണ് മോഹിത്തിന് വീഴ്ത്താനായത്. തുടര്‍ന്നു താരത്തെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു.
ലുംഗി എന്‍ഗിഡി, ഡേവിഡ് വില്ലി, ശര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നീ പേസര്‍മാര്‍ നേരത്തേ തന്നെ ടീമില്‍ ഉണ്ടെന്നിരിക്കെയാണ് ലേലത്തില്‍ സിഎസ്‌കെ അഞ്ചു കോടി മോഹിത്തിനായി ചെലവഴിച്ചത്.

വരുണ്‍ ചക്രവര്‍ത്തി (8.4 കോടി)

വരുണ്‍ ചക്രവര്‍ത്തി (8.4 കോടി)

വരുണ്‍ ചക്രവര്‍ത്തിയെന്ന പേര് ലേലത്തിനു ശേഷമാണ് ക്രിക്കറ്റ് പ്രേമികള്‍ അറിയുന്നത് . 8.4 കോടി രൂപയാണ് ഈസ സ്പിന്നര്‍ക്കു വേണ്ടി കിങ്‌സ് ഇലവന്‍ പഞ്ചാബ് വാരിയെറിഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 27കാരനു തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്രകടനമാവാം ലേലത്തില്‍ ഡിമാന്റുണ്ടാക്കിയത്. 4.7 റണ്‍റേറ്റില്‍ 10 വിക്കറ്റുകളെടുത്ത വരുണ്‍ തന്റെ ടീമിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
പ്രതീക്ഷ നല്‍കുന്ന താരമാണ് വരുണെങ്കിലും ഇത്രയും കോടികള്‍ ചെലവഴിക്കാന്‍ മാത്രമുണ്ടോയെന്നത് ചോദ്യചിഹ്നമാണ്. അടുത്ത സീസണില്‍ തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കുകയാവും താരത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവില്‍ ആര്‍ അശ്വിന്‍, മുജിബുര്‍ റഹ്മാന്‍ എന്നീ മികച്ച സ്പിന്നര്‍മാരുള്ളതിനാല്‍ വരുണിന് എല്ലാ മല്‍സരത്തിലും കളിക്കാന്‍ അവസരം ലഭിക്കുമോയെന്നതും സംശയമാണ്.

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (5 കോടി)

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (5 കോടി)

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ഏറെ പ്രതീക്ഷ നല്‍കിയ തുടക്കത്തിനു ശേഷം നിറംമങ്ങിപ്പോയ താരമാണ്. 2016ലെ ഐപിഎല്ലില്‍ ബ്രാത്‌വെയ്റ്റ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയപ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. ഐപിഎല്ലില്‍ മൂന്നു സീസണുകളിലായി 14 മല്‍സരങ്ങളില്‍ മാത്രം കളിച്ച അദ്ദേഹത്തിന് വെറും 170 റണ്‍സാണ് നേടാനായത്. ബൗളിങിലും ശരാശരി മാത്രമായിരുന്നു ബ്രാത്‌വെയ്റ്റിന്റെ പ്രകടനം. 13 വിക്കറ്റുകളാണ് മൂന്നു സീസണുകളിലും കൂടി താരം വീഴ്ത്തിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു ബ്രാത്‌വെയ്റ്റ്. സീസണിനു ശേഷം താരത്തെ അവര്‍ ഒഴിവാക്കുകയും ചെയ്തു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അഞ്ചു കോടി ചെലവിട്ട് വിന്‍ഡീസ് ഓള്‍റൗണ്ടറെ വാങ്ങിയിരിക്കുന്നത്.

ജയദേവ് ഉനാട്കട്ട് (8.4 കോടി)

ജയദേവ് ഉനാട്കട്ട് (8.4 കോടി)

തുടര്‍ച്ചയായ രണ്ടാം സീസണിലെ ലേലത്തിനും ഫ്രാഞ്ചൈസികള്‍ തനിക്കു വേണ്ടി പോരടിച്ചത് കണ്ട് അമ്പരന്നു നില്‍ക്കുകയാവും ഇന്ത്യന്‍ പേസറായ ജയദേവ് ഉനാട്കട്ട്. കഴിഞ്ഞ ലേലത്തില്‍ 11.5 കോടിക്കാണ് ജയദേവ് രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. എന്നാല്‍ വിലയുടെ പാതി പോലും കളിക്കളത്തില്‍ തിരിച്ചുനല്‍ക്കാന്‍ കഴിയാതിരുന്നതോടെ താരത്തെ രാജസ്ഥാന്‍ ഒഴിവാക്കുകയും ചെയ്തു.
വീണ്ടും ലേലത്തില്‍ അതേ ഉനാട്കട്ടിനെ തന്നെ 8.4 കോടിക്കു രാജസ്ഥാന്‍ തിരികെ കൊണ്ടുവന്നുവെന്നതാണ് രസകരം. 2017ലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് ഉനാട്കട്ടിന്റെ താരമൂല്യം മുന്‍ലേലത്തില്‍ കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ തവണ 11 വിക്കറ്റുകള്‍ മാത്രമാണ് പേസര്‍ക്കു വീഴ്ത്താനായത്.
ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളെടുത്തെങ്കിലും 8.4 കോടി ചെലവഴിക്കാന്‍ മാത്രം മികവുള്ള താരമാണോ ഉനാട്കട്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ ചോദ്യം.

Story first published: Wednesday, December 19, 2018, 15:13 [IST]
Other articles published on Dec 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X