ധോണിയുടേത് റണ്ണൗട്ട് തന്നെയോ; അതോ അമ്പയര്‍ ചതിച്ചോ?; കളി കഴിഞ്ഞപ്പോള്‍ വിവാദം തുടങ്ങി
ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ നിര്‍ണായകമായത് എംഎസ് ധോണിയുടെ റണ്ണൗട്ട്. മത്സരം ഏത് ദിശയിലേക്കും തിരിയാമെന്ന ഘട്ടത്തില്‍ ചെന്നൈ ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു രണ്ടു റണ്‍സ് മാത്രമെടുത്ത് ധോണിയുടെ പുറത്താകല്‍. ഇത് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കുകയും ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 13-ാം ഓവറിലായിരുന്നു ധോണിയുടെ പുറത്താകല്‍. ഓവര്‍ത്രോ ഓടാനുള്ള ശ്രമത്തില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ധോണി തിരിച്ചെത്താന്‍ ശ്രമിക്കവെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ഏറില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു. ധോണിയുടേത് ഔട്ട് തന്നയാണോ എന്ന കാര്യത്തില്‍ മിനിറ്റുകളോളം പരിശോധിച്ചശേഷമായിരുന്നു മൂന്നാം അമ്പയര്‍ വിധിയെഴുതിയത്.

ധോണിയുടെ റണ്ണൗട്ട്
ടിവി റീപ്ലേകളില്‍ ധോണിയുടെ ബാറ്റ് വരകടന്നതായി വ്യക്തമാണ്. എന്നാല്‍, ചില ആംഗിളുകളില്‍ സംശയാസ്ദമായതോടെ ധോണിയുടെ തീരുമാനമെടുക്കുന്നത് മിനിറ്റുകളോളം നീണ്ടു. ഇരുടീമുകളിലെ കളിക്കാരും കാണികളും ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് ധോണി പുറത്താണെന്ന് അമ്പയര്‍ വിധിക്കുന്നത്. ധോണിയുടെ പുറത്താകല്‍ ചെന്നൈയുടെ സ്‌കോറിങ് നിരക്കിനേയും ബാധിച്ചു.

അമ്പയര്‍ക്ക് പിഴച്ചുവോ
നേരത്തെ വിരാട് കോലിയുമായി കയര്‍ത്ത് വിവാദത്തിലായ നിഗെല്‍ ലോങ് ആയിരുന്നു മൂന്നാം അമ്പയര്‍. അത്യപൂര്‍വമായി മാത്രമേ ധോണി റണ്ണൗട്ടാകാറുള്ളൂ. നിര്‍ണായകമായ ഫൈനലില്‍ തന്നെ അത് സംഭവിച്ചതില്‍ ആരാധകര്‍ കടുത്ത നിരാശയിലുമായി. അമ്പയര്‍ ധോണിക്കെതിരെ മന:പൂര്‍വമായ തീരുമാനമെടുക്കുകയാണെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ആരോപണം തുടങ്ങിക്കഴിഞ്ഞു. മൂന്നാം അമ്പയര്‍ തീരുമാനമെടുക്കാന്‍ വൈകിയത് പണം അക്കൗണ്ടിലേക്കെത്താനാണെന്ന് ഒരു ആരാധകന്‍ പറയുന്നു.

ചെന്നൈയ്ക്കു തോല്‍വി
മത്സരത്തില്‍ ചെന്നൈ ഒരു റണ്ണിനാണ് കിരീടം അടിയറവ് വെച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റിന് 149 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഷെയ്ന്‍ വാട്സന്റെ (80) ഉജ്ജ്വ ഇന്നിങ്സ് ചെന്നൈയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ജയത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. ഏഴു വിക്കറ്റിന് 148 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്കായുള്ളൂ. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. എന്നാല്‍ ശര്‍ദ്ദുല്‍ താക്കൂറിനെ (2) വിക്കറ്റിനു മുന്നില്‍ കുരുക്കി ലസിത് മലിംഗ മുംബൈയ്ക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications