വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൂജ്യത്തിന് പുറത്തായി, ഐപിഎല്‍ ടീം ഉടമ കരണത്തടിച്ചു!, തുറന്ന് പറഞ്ഞ് ടെയ്‌ലര്‍, വിവാദം

തന്റെ ആത്മകഥയായ 'ബ്ലാക് ആന്റ് വൈറ്റിലാണ്' ടെയ്‌ലര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന സമയത്തെ സംഭവമാണ് അദ്ദേഹം തുറന്നെഴുതിയത്.

1

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഐപിഎല്‍. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല നിരവധി പ്രമുഖരായ വിദേശ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റിന് വലിയ ആരാധക പിന്തുണയുമുണ്ട്. പല തരത്തിലുള്ള വിവാദങ്ങളും ഐപിഎല്ലിനെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. കോഴ വിവാദവും വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ടുള്ള വിവാദവുമെല്ലാം ഐപിഎല്ലിലെ എടുത്തു പറയാവുന്ന വിവാദങ്ങളാണ്.

രോഹിത് മികച്ച നായകന്‍, പക്ഷെ കോലിയുടെ ഈ മൂന്ന് റെക്കോഡുകളെ തൊടാനാവില്ല!, അറിയാംരോഹിത് മികച്ച നായകന്‍, പക്ഷെ കോലിയുടെ ഈ മൂന്ന് റെക്കോഡുകളെ തൊടാനാവില്ല!, അറിയാം

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍. പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ടീം ഉടമ മുഖത്തടിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ടെയ്‌ലര്‍ നടത്തിയിരിക്കുന്നത്. ന്യൂസീലന്‍ഡിന് പുറത്തും വലിയ ആരാധക പിന്തുണയുള്ള താരമാണ് ടെയ്‌ലര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

1

തന്റെ ആത്മകഥയായ 'ബ്ലാക് ആന്റ് വൈറ്റിലാണ്' ടെയ്‌ലര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന സമയത്തെ സംഭവമാണ് അദ്ദേഹം തുറന്നെഴുതിയത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ റണ്‍സ് ചേസ് ചെയ്യുന്നതിനിടെ ടെയ്‌ലര്‍ പൂജ്യത്തിന് പുറത്തായി. ഇതിന്റെ പേരില്‍ രാജസ്ഥാന്‍ ടീം ഉടമ മൂന്നോ നാലോ തവണ മുഖത്തടിച്ചെന്നും അത് തമാശക്കാണോ അതോ കാര്യത്തിലാണോയെന്ന് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്‌ലര്‍ ആത്മകഥയിലൂടെ പറയുന്നു.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

2

പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ടെയ്‌ലര്‍ പൂജ്യത്തിന് പുറത്തായി. എല്‍ബിഡബ്ല്യുയായാണ് മടക്കം. മത്സരശേഷം സഹതാരങ്ങളോടൊപ്പം ഹോട്ടലിലെ ബാറില്‍ ഇരിക്കുകയായിരുന്നു. അന്ന് ടീമിന്റെ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകി ലിസ് ഹര്‍ളിയും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് രാജസ്ഥാന്‍ ടീം ഉടമകളിലൊരാള്‍ ടെയ്‌ലറുടെ അടുത്തുവന്നു. നിനക്ക് ലക്ഷങ്ങള്‍ നല്‍കുന്നത് പൂജ്യത്തിന് പുറത്താവാനല്ലെന്ന് പറഞ്ഞ് മൂന്ന് നാല് തവണ മുഖത്തടിച്ചു.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

3

ആ സമയത്ത് അത് വലിയൊരു വിവാദമാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതെല്ലാം പ്രൊഫഷണല്‍ കരിയറിന്റെ ഭാഗമാണെന്നും നിരവധി താരങ്ങള്‍ക്ക് സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവാം എന്നും ടെയ്‌ലര്‍ പറയുന്നു. ഐപിഎല്ലിലെ പ്രഥമ സീസണിലെ സംഭവമാണ് വോണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസീലന്‍ഡ് ടീമില്‍ നിന്ന് തനിക്ക് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് ടെയ്‌ലര്‍ വെളിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.

4

ന്യൂസീലന്‍ഡിനായി 112 ടെസ്റ്റില്‍ നിന്ന് 7684 റണ്‍സും 236 ഏകദിനത്തില്‍ നിന്ന് 8602 റണ്‍സും 102 ടി20യില്‍ നിന്ന് 1909 റണ്‍സുമാണ് കിവീസ് ജഴ്‌സിയിലെ ടെയ്‌ലറുടെ സമ്പാദ്യം. 55 ഐപിഎല്ലില്‍ നിന്ന് 1017 റണ്‍സാണ് അദ്ദേഹം നേടിയത്. രാജസ്ഥാനെ കൂടാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകളുടെയും ഭാഗമാവാന്‍ ടെയ്‌ലറിനായിട്ടുണ്ട്.

Story first published: Saturday, August 13, 2022, 20:00 [IST]
Other articles published on Aug 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X